സര്‍ഗോത്സവം ഇന്ന് തുടങ്ങും
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള സര്‍ഗോത്സവം് ഇന്ന് തുടങ്ങും. രാവിലെ 11ന് വിക്‌ടോറിയ കോളജ് ഗ്രൗണ്ടില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സര്‍ഗശേഷി കണ്ടെത്തി അവരെ പൊതുധാരയിലെത്തിക്കുകയെന്നതാണ് സര്‍ഗോത്സവത്തിന്റെ ലക്ഷ്യം.
പാലക്കാട് ഗവ.വിക്‌ടോറിയ കോളെജ്് ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന സൈരന്ധ്രി. സിറുവാണി, ഗായത്രി, കണ്ണാടി, പഞ്ചമി എന്നീ അഞ്ച് വേദികളിലായി ജൂനിയര്‍, സീനിയര്‍ തലത്തില്‍ 30 ഇനങ്ങളാണ് അരങ്ങേറുക. 14 ജില്ലകളില്‍ നിന്നുള്ള 18 റസിഡന്‍ഷല്‍ സ്‌ക്കൂളുകളില്‍ നിന്നും 106 പ്രീമെട്രിക് ഹോസ്റ്റലുകളിലും നിന്നായി തിരഞ്ഞെടുത്ത 1200-ഓളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലും ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടും.
സീനിയര്‍ വിഭാഗത്തില്‍ 18ഉം ജൂനിയര്‍ വിഭാഗത്തില്‍ 12ഉം മത്സര ഇനങ്ങളാണ് ഉണ്ടാവുക.സീനിയര്‍ വിഭാഗത്തിന് മലയാളം-ഇംഗ്ലീഷ് ഉപന്യാസ രചന, മലയാളം കഥ-കവിതാ രചന, ജലഛായം ,പെന്‍സില്‍ ഡ്രോയിങ്, മലയാളം കവിതാ പാരായണം, മോണോ ആക്ട്, മിമിക്രി, മലയാളം പ്രസംഗം, ലളിതഗാനം. സംഘഗാനം, സംഘനൃത്തം , നാടോടി നൃത്തം, നാടകം. ആദിവാസി പരമ്പരാഗത നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം.
ഇതില്‍ ജൂനിയര്‍ വിഭാഗത്തിനായി സംഘഗാനം, സംഘനൃത്തം, നാടോടി നൃത്തം എന്നിവയൊഴികെയുള്ള മറ്റിനങ്ങള്‍ അരങ്ങേറും. സര്‍ഗോത്സവത്തിന്റെ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘവും 14 സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. മത്സരത്തിനെത്തുന്ന സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കളുള്‍പ്പെടെയുളളവര്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഒന്‍പത് പ്രീമെട്രിക് - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്‌ക്കൂളിലുമായി ് താമസ-'ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ മത്സര വേദികളില്‍ വിഭവസമൃദ്ധമായ ഭക്ഷണവും സജ്ജമാക്കുന്നുണ്ട്. സര്‍ഗോത്സവവേദിയില്‍ സജ്ജീകരിച്ചിട്ടുള്ള ഭക്ഷണപ്പുരയുടെ പാല്‍ കാച്ചല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."