HOME
DETAILS
MAL
തരിശുഭൂമിയില്‍ പൊന്നു വിളയിച്ച് യുവാക്കള്‍
backup
December 29 2016 | 06:12 AM
കുറ്റനാട്: തരിശുഭൂമിയില്‍ കനകം വിളയിച്ച് യുവാക്കള്‍ മാതൃകയായി. പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ മെമ്പര്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് യുവാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് പട്ടിത്തറ കൃഷിഭവന്റെ ഇടപെടലിലൂടെ വട്ടേനാട് ചേരാംചിറ പാടശേഖരത്തിലെ തരിശുഭൂമിയില്‍ കൃഷി ചെയ്തു വിളയിച്ചത്. രാജേഷ്, അജയന്, കുട്ടാപ്പു, കൃഷ്ണദാസ് തുടങ്ങിയവരുടെ കൃഷിയോടുള്ള താല്പര്യവും കൃഷിഭവന് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗിരീഷിന്റെ ഉറച്ച പിന്തുണയും ലഭിച്ചതോടെ യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളായി കാടുപിടിച്ച്തരിശുഭൂമിയായി കിടന്നിരുന്ന ചേരാംചിറയിലെ നാലു ഏക്കര്‍ ഭൂമിക്ക് ശാപമോക്ഷമായി. ചേറില്‍ ഇറങ്ങി സ്വയം പണിയെടുത്തു. ഇനിയും കൃഷിയില്‍ തുടരാനുള്ള താല്പര്യം യുവാക്കള്‍ കൃഷിഭവന് ഉദ്യോഗസ്ഥരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."