ആറ്റൂര്‍ ദാറുല്‍ ഫലാഹ് ഇസ്്‌ലാമിക് സെന്റര്‍ ദശവാര്‍ഷിക നിറവില്‍
മുള്ളൂര്‍ക്കര: ആറ്റൂര്‍ ദാറുല്‍ ഫലാഹ് ഇസ്‌ലാമിക് സെന്റര്‍ ദശവാര്‍ഷിക നിറവില്‍ സനദ് ദാന സമ്മേളനത്തിനും, വാര്‍ഷിക ആഘോഷ പരിപാടികള്‍ക്കും നാളെ തുടക്കമാകും. മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന് നാമകരണം ചെയ്ത സെന്റര്‍ അങ്കണത്തില്‍ നാളെ ഉച്ചതിരിഞ്ഞ് 1.30 ന് പതാക ഉയരുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. 31 ന് ഉദ്ഘാടന സമ്മേളനം കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. സര്‍ഗവസന്തം, മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, സൗഹൃദ സംഗമം, കുടുംബ സംഗമം, സ്റ്റുഡന്റ്‌സ് അസംബ്ലി, മെഡിക്കല്‍ ക്യാമ്പ്, പാരന്റിങ് മീറ്റ് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍.
2017 ജനുവരി 9നാണ് സമാപന സമ്മേളനം വൈകീട്ട് 6.30ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സന്നദ് ദാന പ്രഭാഷണം നടത്തും. ശൈഖുന എസ്.എം.കെ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും, ബഷീര്‍ ഫൈസി ദേശമംഗലം റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ മുഖ്യപ്രഭാഷണവും നടത്തും. വാര്‍ഷികാഘോഷ പരിപാടികള്‍ക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹിഫ്‌ള് കോളജ് പ്രിന്‍സിപ്പാള്‍ ഫാഹിസ് ശിഹാബ് അബ്ദുള്ള റഹ്മാനി, വാഫി കോളജ് പ്രിന്‍സിപ്പാള്‍ ഷിയാസ് അലി വാഫി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍, കണ്‍വീനര്‍ എ.എം ഉമ്മര്‍ ഹാജി, ഒ.എച്ച് ആദം, ഹംസ കുട്ടി മൗലവി എന്നിവര്‍ അറിയിച്ചു.
ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."