കേന്ദ്രസര്‍ക്കാരിനെതിരേ ഇടതുമുന്നണിയുടെ മനുഷ്യചങ്ങല ഇന്ന്
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ഇതിന്റെ പേരില്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യചങ്ങ തീര്‍ക്കും.
ജില്ലയില്‍ ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള 110 കിലോമീറ്റര്‍ ദേശീയപാതയിലാണ് ചങ്ങല തീര്‍ക്കുക. ആലപ്പുഴ ജില്ലയില്‍ നിന്ന് മൂന്നരലക്ഷം ജനങ്ങള്‍ ചങ്ങലയില്‍ അണിചേരും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 50,000 ഉള്‍പ്പെട നാലുലക്ഷം പേര്‍ ചങ്ങലയില്‍ പങ്കാളികളാകും. ധനമന്ത്രി തോമസ് ഐസക്, സി .പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്‍, ഡോ. കെ സി ജോസഫ്, ജോസഫ് കെ നെല്ലുവേലി എന്നിവര്‍ ശവക്കോട്ടപാലത്തിലും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, തോമസ് ചാണ്ടി എം.എല്‍.എ, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ജ്യോതിസ്, ഷിബു മണല എന്നിവര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനിലും സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, കെ കെ സിദ്ധാര്‍ത്ഥന്‍, സാബു മുരിക്കവേലി എന്നിവര്‍ ചേര്‍ത്തല എക്‌സറേ ജംഗ്ഷനിലും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ എന്നിവര്‍ കെവിഎം ആശുപത്രി ജംഗ്ഷനിലും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ പാതിരപ്പള്ളിയിലും ചങ്ങലയില്‍ പങ്കാളികളാകും.
ജില്ലയിലെസമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളടക്കം ചങ്ങലയില്‍ കൈകോര്‍ക്കും.പരിപാടിക്ക് മുന്നോടിയായുള്ള പൊതുയോഗം നാലിന് ആരംഭിക്കും. 4.45ന് ദേശീയപാതയ്ക്ക് പടിഞ്ഞാറുവശം ട്രയല്‍ ചങ്ങല നടക്കും. തുടര്‍ന്ന് കൃത്യം അഞ്ചിന് മനുഷ്യചങ്ങലയും പ്രതിജ്ഞയും നടക്കും. ജില്ലയില്‍ 44 കേന്ദ്രങ്ങളിലാണ് ചങ്ങലയോടനുബന്ധിച്ചുള്ള പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."