HOME
DETAILS
MAL
പിണറായി ഗൗരിയമ്മയെ സന്ദര്‍ശിച്ചു
backup
May 24 2016 | 09:05 AM
ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന നേതാവും ജെ.എസ്.എസ് അധ്യക്ഷ കെ. ആര് ഗൗരിയമ്മയെ സന്ദര്‍ശിച്ചു. സി.പി.എമ്മിലെ നിയുക്ത മന്ത്രിമാര്‍ക്കൊപ്പമാണ് പിണറായി കൂടിക്കാഴ്ച്ചക്കെത്തിയത്.
പിണറായിയുടെ പിറന്നാളാണെന്നറിഞ്ഞ ഗൗരിയമ്മ അദ്ദേഹത്തിന്റെ ചിത്രങ്ങളോട് കൂടിയ കേക്കും കരുതിയിരുന്നു. കേക്ക് മുറിച്ച് ഉച്ചഭക്ഷണവും കഴിച്ചതിനു ശേഷമാണ് പിണറായിയും മന്ത്രിമാരും ഗൗരിയമ്മയുടെ വസതിയില്‍ നിന്നും മടങ്ങിയത്.
ഇന്ന് വൈകീട്ടോടെ പിണറായി വിജയനും മറ്റ് നിയുക്ത സി.പി.എം, സി.പി.ഐ മന്ത്രിമാരും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ആലപ്പുഴയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."