പൊലിസിനേയും ഹോട്ടല്‍ ജീവനക്കാരേയും വട്ടംകറക്കി വിദേശവനിതയുടെ പരാക്രമം
തിരൂര്‍: സ്വകാര്യ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത വിദേശവനിത നടത്തിയ പരാക്രമം പൊലിസിനെയും ഹോട്ടല്‍ ജീവനക്കാരെയും വട്ടംകറക്കി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യഹോട്ടലിലും പരിസരത്തുമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ മോണിക്ക (70) എന്ന വിദേശ വയോധികയുടെ പരാക്രമം.
ബുധനാഴ്ച വൈകിട്ട് തിരൂര്‍ പൊലിസാണ് ഇവര്‍ക്ക് ഹോട്ടലില്‍ മുറിയെടുത്തു നല്‍കിയത്. രാത്രിയില്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വയോധിക ഇന്നലെ രാവിലെയോടെ പരാക്രമം തുടങ്ങുകയായിരുന്നു. മുറിയിലെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും മറ്റ് ഇന്‍ഡീരിയര്‍ വസ്തുക്കളും തകര്‍ത്തായിരുന്നു തുടക്കം.
പിന്നീട് അല്‍പവസ്ത്രധാരിയായി ഇവര്‍ പുറത്തേക്ക് ഓടുകയും ചെയ്തു. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലിസ് സഹായം തേടിയെങ്കിലും ഇവരെ കീഴടക്കാന്‍ പാടുപെടുകയായിരുന്നു. തിരൂര്‍ റെയില്‍വെ സ്റ്റേഷനിലേക്കാണ് ഹോട്ടലില്‍നിന്ന് ഇവര്‍ ഇറങ്ങിയോടിയത്.
തിരൂര്‍ എസ്.ഐ രഞ്ജിത്തിന്റെ നേത്യത്വത്തിലുള്ള പൊലിസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ എസ്.ഐയുടെ മുഖത്തേക്ക് വെള്ളക്കുപ്പിയും ബിസ്‌ക്കറ്റും എറിയുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലിസ് ഇവരെ അനുനയിപ്പിച്ചത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശവനിതയെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം പൊലിസ് ഹോട്ടലിലെത്തിച്ച് നാശനഷ്ടങ്ങള്‍ ബോധ്യപ്പെടുത്തി. ഒടുവില്‍ നഷ്ടപരിഹാരമായി 2000 രൂപ ഹോട്ടല്‍ മാനേജ്‌മെന്റിന് നല്‍കിയ ഇവരെ പൊലിസ് എറണാകുളത്തേക്ക് ട്രെയിനില്‍ കയറ്റി യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."