ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രത്തില്‍ സപ്താഹ യജ്ഞവും തിരുവാതിര മഹോത്സവവും
നാദാപുരം: ഇരിങ്ങണ്ണൂര്‍ ശ്രീമഹാശിവക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും തിരുവാതിര മഹോത്സവവും ഒന്നു മുതല്‍ 11 വരെ ക്ഷേത്രാങ്കണത്തില്‍ നടക്കും. നാളെ ഇരിങ്ങണ്ണൂര്‍ തേറട്ടോളി പരവദേവതാക്ഷേത്രത്തില്‍ നിന്നും നാലിന് ആരംഭിക്കുന്ന കലവറ ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കം കുറിക്കും.
ത്രേതായുഗത്തില്‍ കണ്വ മഹര്‍ഷിയാല്‍ പൂജിക്കപ്പെട്ട സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്നാണ് ഐതിഹ്യം. കാമ ദഹനത്തിന് മുന്‍പുള്ള രണ്ടു കണ്ണുകളോട് കൂടിയ ശിവന്റെ ഊരായത് കൊണ്ടാണ് ഇരിങ്ങണ്ണൂര്‍ എന്ന് പ്രദേശത്തിന് പേര് ലഭിച്ചതെന്നും വിശ്വസിക്കുന്നു. വളരെ പഴക്കമുള്ള ചുമര്‍ ചിത്രങ്ങളും രണ്ടര ഏക്കറിലധികം വ്യാപ്തിയുള്ള ചിറയും ഇവിടെയുണ്ട്.
35 വര്‍ഷത്തിന് ശേഷമാണ് ഇവിടെ വീണ്ടും യജ്ഞം നടക്കുന്നതെന്ന് നാദാപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ കെ.സി.പി ശിവാനന്ദന്‍, ഗോപിനാഥ് പുതുക്കുടി, വത്സരാജ് മണലാട്ട് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."