കിഴക്കോത്ത് ഇറങ്ങിയത് കാട്ടുപൂച്ചയെന്ന് വനംവകുപ്പ് അധികൃതര്‍
കൊടുവള്ളി: കിഴക്കോത്ത് പുതുവയലിനു സമീപം ജനവാസകേന്ദ്രത്തില്‍ പുലിയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നു വനംവകുപ്പും പൊലിസും നടത്തിയ അന്വേഷണത്തില്‍ പുലിയാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
പ്രദേശത്തെ ചിലയിടങ്ങളില്‍ കണ്ടെണ്ടത്തിയ കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്ന നിഗമനത്തിലാണു വനംവകുപ്പ് അധികൃതര്‍.
പുലിയോടു സാദൃശ്യമുള്ള കാട്ടുപൂച്ചകള്‍ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ഇത്തരം കാട്ടുപൂച്ചകള്‍ ചിലയിടങ്ങളില്‍ കാണാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച്ച വൈകിട്ടാണു പാടത്തു പശുവിനെ അഴിക്കാന്‍ ചെന്നയാള്‍ പുലിയെ കണ്ടതായി പ്രദേശത്ത് വാര്‍ത്ത പരന്നത്. ഇതു സമീപത്തെ കുറ്റിക്കാട്ടിലേക്കു പോയതായി അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായി.
തുടര്‍ന്നു രാത്രി തന്നെ സ്ഥലത്തെത്തിയ പൊലിസ് പുലിയെ കണ്ടെന്നു പറഞ്ഞ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെണ്ടത്താനായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ വനംവകുപ്പ് അധികൃതര്‍ പരിശോധനയ്ക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."