HOME
DETAILS
MAL
റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ആറ് അനര്‍ഹര്‍
backup
December 30 2016 | 06:12 AM
കോഴിക്കോട്: റേഷന്‍ വിഹിതം അനധികൃതമായി കൈപ്പറ്റുന്നതിന് മുന്‍ഗണനാ ലിസ്റ്റില്‍ കയറിപ്പറ്റിയ ആറു റേഷന്‍ കാര്‍ഡ് ഉടമകളെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ പരിശോധനയിലൂടെ കണ്ടെത്തി. ഇവരുടെ പേരില്‍ നടപടി സ്വീകരിക്കുന്നതിനു ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുറ്റിക്കാട്ടൂര്‍ ഭാഗത്തെ 32 വീടുകളിലാണ് ഉദ്യോസ്ഥര്‍ പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫിസര്‍ റഷീദ് മുത്തുക്കണ്ടി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ശുക്കൂര്‍, എന്‍.വി സുഷമ, ജെ.കെ പ്രമോദ്, എം. ഷാനവാസ് നേതൃത്വം നല്‍കി. അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."