HOME
DETAILS

റേഷന്‍ കാര്‍ഡ് കരടു പട്ടിക ജനുവരി 15നു പ്രസിദ്ധീകരിക്കും

  
backup
December 30 2016 | 06:12 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%81-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f-2

 

കാക്കനാട്: റേഷന്‍ കാര്‍ഡിനുള്ള കരടു പട്ടിക ജനുവരി 15 നു പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു. ഇതിനുള്ള ഡാറ്റാ എന്‍ട്രി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പരാതികള്‍ പരിഹരിക്കുവാന്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അതാത് സപ്ലൈ ഓഫിസര്‍ക്ക് മുമ്പാകെ ജനുവരി ഏഴിന് അവസരമുണ്ടാകും.
കുന്നത്തുനാട് താലൂക്കിലെ കൂവപ്പടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഈ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും ഹിയറിങ് ജനുവരി 11, 12 തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അനര്‍ഹരെ പൂര്‍ണമായും ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുവാനാണ് വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കുറ്റമറ്റ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് വകുപ്പ് തീരുമാനിച്ചതെങ്കിലും ഡാറ്റ എന്‍ട്രിയില്‍ ഉണ്ടായ പിശക് എല്ലാം താറുമാറാക്കി. 15 ശതമാനം ഡാറ്റ എന്‍ട്രി കുടുംബശ്രീക്കും, 32 ശതമാനം അക്ഷയ കേന്ദ്രവും, 53 ശതമാനം സിഡിറ്റിനുമാണ് നല്‍കിയത്.
റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഐസി.ഡി.എസ്. സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പരാതികള്‍ പരിശോധിച്ചത്. സമിതി മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അവസരം നല്‍കിയിരുന്നു. ജില്ലാകലക്ടറാണ് ജില്ലാതല സമിതിയുടെ ചെയര്‍മാന്‍.
ജില്ലയില്‍ 8,22,360 റേഷന്‍കാര്‍ഡുകളാണുള്ളത്. ഇതില്‍ 99,327 ബി.പി.എല്‍.കാരും, 6,84,854 എ.പി.എല്‍.കാരുമാണുള്ളത്.1345 റേഷന്‍ കടകള്‍ വഴി 1,42,121 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, താലൂക്ക്‌സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരാതികള്‍ സ്വീകരിച്ചത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് 3721, കൊച്ചി 4253, കണയന്നൂര്‍ 12649, ടി.എസ്.ഓ. കൊച്ചി 12555, ആലുവ 27171, പറവൂര്‍ 28926, കുന്നത്തുനാട് 23907, കോതമംഗലം 13498, മൂവാറ്റുപുഴ 15441 എന്നിങ്ങനെയുള്ള പരാതികളാണ് സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  6 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  35 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  40 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago