വ്യാജമദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ സ്‌ക്വാഡുകള്‍ രൂപീകരിച്ചു
ആലപ്പുഴ : പുതുവല്‍സരാഘോഷം പ്രമാണിച്ച് വ്യാജമദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
ജില്ലയില്‍ വര്‍ധിച്ചുവരുന്ന വ്യാജമദ്യം, മയക്കുമരുന്ന് മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വിപണനം, വിതരണം എന്നിവ തടയുന്നതിന് എക്‌സൈസ്,റവന്യൂ,പൊലീസ്, വനം വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാകളക്ടറുടെ അധിക ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ.കബീറിന്റെ ആധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. തുടര്‍ ദിവസങ്ങളില്‍ കര്‍ശന പരിശോധ നടത്തും. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് എം.കെ.കബീര്‍ പറഞ്ഞു. വ്യാജമദ്യം-ലഹരിപദാര്‍ഥങ്ങളുടെ വിതരണം-വിപണനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലെ നമ്പരുകളില്‍ അറിയിക്കാം. എക്‌സൈസ് (ടോള്‍ ഫ്രി നമ്പര്‍): 155358, 18004252696, പൊലീസ് ടോള്‍ ഫ്രീ നമ്പര്‍: 1090.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."