HOME
DETAILS

വര്‍ണവിസ്മയം തീര്‍ത്ത് 'വസന്തോത്സവം 2016'

  
backup
December 30 2016 | 06:12 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


കല്‍പ്പറ്റ: വര്‍ണവിസ്മയം തീര്‍ത്ത് കല്‍പ്പറ്റയിലെ വസന്തോത്സവം. കഴിഞ്ഞ 23 മുതല്‍ ബൈപ്പാസ് ജംഗ്ഷനില്‍ ആരംഭിച്ച വസന്തോത്സവത്തില്‍ ആയിരങ്ങളാണ് ദിനേന സന്ദര്‍ശനത്തിനെത്തുന്നത്.
സന്ദര്‍ശകരുടെ കണ്ണിന് വിസ്മയം തീര്‍ക്കുന്ന വര്‍ണമേളമാണ് വസന്തോത്സവത്തിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ. പ്രവേശന കവാടം തന്നെ വിവിധയിനം ചെടികളും പുഷ്പങ്ങളും കൊണ്ടുള്ള അലങ്കാരമാണ്.
ഫ്‌ളവര്‍ഷോ എന്ന പേര് പോലെ 95 ശതമാനത്തോളം വ്യത്യസ്തങ്ങളായ പൂക്കളാണ് വസന്തോത്സവത്തിന്റെ പ്രത്യേകത. 10 ഏക്കറോളം സ്ഥലത്ത് സജ്ജീകരിച്ച കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളവര്‍ഷോ എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിലത്ത് തന്നെ പൂച്ചെടികള്‍ വളര്‍ത്തിയെടുത്തിരിക്കുന്നതും കാണികള്‍ക്ക് പുതുമ നല്‍കുന്നതാണ്. നിലത്ത് പൂത്തുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം, മെറി ഗോള്‍ഡ് തോട്ടം എന്നിവയും വസന്തോത്സവത്തിന്റെ സവിശേഷതയാണ്. കൂടാതെ നൂറ് കണക്കിന് കള്ളിച്ചെടികളുള്ള ഡിസേര്‍ട്ട് ഗാര്‍ഡന്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും ചൈന, ഇന്തോനേഷ്യ, പോളണ്ട്, തായ്‌ലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യത്യസ്തങ്ങളായ കള്ളിച്ചെടികള്‍ ശങ്കര്‍ബാലകൃഷ്ണന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത്ഭുതനാര് എന്നറിയപ്പെടുന്ന സ്പാനിഷ് മോസാണ് മേളയുടെ മറ്റൊരു വ്യത്യസ്തത.
ഇന്ത്യയിലെയും വിദേശത്തെയും നിരവധിയിനം ഓര്‍ക്കിഡുകളുള്ള ഓര്‍ക്കിംഡ് ജംഗിളും മേളയിലുണ്ട്. വര്‍ണത്തിലും, ആകൃതിയിലും വൈവിധ്യം പുലര്‍ത്തു മനോഹരങ്ങളായ ഓര്‍ക്കിഡ് ചെടികള്‍ ഈ വിഭാഗത്തില്‍ മതിയാവോളമുണ്ട്.
ഒരു ചെടിയില്‍ നൂറോളം പൂക്കള്‍ വിരിയുന്ന അപൂര്‍വ ചെടികളാണ് സൂര്യകാന്തിപ്പാടത്തെ അലങ്കരിക്കുന്നത്. വിവിധ വര്‍ണങ്ങളുള്ള മെറിഗോള്‍ഡ് പൂക്കള്‍ നിറഞ്ഞ ചെടികളും മേളയിലുണ്ട്.
വിവിധ പൂച്ചെടികളാല്‍ നിര്‍മിച്ച ഹാംഗിങ് ഗാര്‍ഡന്‍, വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാശ്മീരി നൗക, പൂച്ചെടികളിലും പുല്ലുകളിലും തീര്‍ത്ത അലങ്കാരങ്ങള്‍, പലതരം ബോഗന്‍വില്ലകള്‍, പടര്‍ന്നുനില്‍ക്കുന്ന മാണ്ടിവില്ല, ആസ്റ്റര്‍ പെറ്റൂണിയ, നിരവധി ഷേഡുകളിലുള്ള ജെര്‍ബറ, ഡയാന്തസ്, ഡാലിയ, റോസ് തുടങ്ങിയ എണ്ണമറ്റ ചെടികളുടെ ശേഖരവും മേളയിലുണ്ട്.
നൂറ് ശതമാനം മുളക്കുന്ന പച്ചക്കറി വിത്തുകളും പൂച്ചെടിവിത്തുകളും വില്‍പ്പന നടത്തുന്ന സീഡ് ബാങ്കും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ അവസാനദിവസം നടക്കുന്ന ക്ഷീരമേളയില്‍ വിവിധതരം പശുക്കളും കിടാരികളും വില്‍ക്കാനും വാങ്ങാനും അവസരമുണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ കിടാരികളെ സൗജന്യമായി മേളയില്‍ വച്ച് വില്‍ക്കാന്‍ സാധിക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago