പുതിയ സര്‍ക്കാര്‍ വരുംമുന്പ് തൊഴില്‍വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം
കൊല്ലം: പിണറായി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ തൊഴില്‍വകുപ്പില്‍ ദ്രുതഗതിയില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം. ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫിസിലെ ജീവനക്കാരായ എന്‍.ജി.ഒ യൂനിയന്‍ അംഗങ്ങളാണ് പെട്ടെന്നുള്ള നിര്‍ബന്ധിത സ്ഥലംമാറ്റത്തിനു ഇരായായത്. കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തില്‍ സ്ഥലം മാറിവന്നവര്ക്കൊന്നും മാറ്റമില്ല.
കൊല്ലം ജില്ലയില്‍ത്തന്നെ വിദൂര പ്രദേശങ്ങളിലേക്കാണ് വനിതാ ജീവനക്കാരെ സ്ഥലം മാറ്റുന്നത്. ഇന്നലെ വൈകിട്ട് നാലു മണിക്കാണ് പലര്‍ക്കും സ്ഥലംമാറ്റം ഉത്തരവു വാക്കാല്‍ ലഭിച്ചത്. കൂടാതെ അഞ്ചുമണിക്കു മുന്‍പു വിടുതലും ചെയ്തിരിക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ജീവനക്കാരെ സ്ഥലംമാറ്റാന്‍ അധികാരമുള്ളത്. അതു ലംഘിച്ചാണ് വകുപ്പുമേധാവികള്‍ തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ ചിലരെ വടക്കന്‍ ജില്ലയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. എന്നാല്‍ അനധികൃത സ്ഥലംമാറ്റ ഉത്തരവിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."