പുലിയുടെ അക്രമം; ഭീതി ഒഴിയാതെ മലയോരം
കരുവാരക്കുണ്ട്: ഒരാഴ്ചയ്ക്കിടെ കുണ്ടോടയില്നിന്നു മൂന്ന് പോത്തുകളെ കൊന്നുതിന്നതു പുലിയാണെന്നു സ്ഥിരീകരിച്ചതോടെ മലയോര മേഖല പുലി ഭീതിയിലായി. കരുവാരക്കുണ്ടിന്റെ അതിര്‍ത്തി പ്രദേശമായ വട്ടമലയില്നിന്നു മാസങ്ങള്‍ക്കു മുന്‍പ് ഒരു പുലിയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ കുണ്ടോടയില്‍ പുലി ഇറങ്ങിയതോടെയാണ് നാട്ടുകാരും തൊഴിലാളികളും ഭീതിയിലായത്.
ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നേരത്തെ പുലിയിറങ്ങിയിരുന്നക്കിലും പിടികൂടാനായിരുന്നില്ല. വട്ടമല ഭാഗത്ത് ഒരാഴ്ചയ്ക്കിടെ നാല് ആടുകളെ കാണാതായിരുന്നു. കേരള എസ്റ്റേറ്റില്‍ തൊഴിലാളിയുടെ പശുക്കുട്ടിയെയും കാണാതായിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കുട്ടത്തി, അരിമണല്‍ പ്രദേശങ്ങളില്‍ പുള്ളിപ്പുലിയെ പലരും കണ്ടതായി സാക്ഷ്യപ്പെടുത്തുകയും തുടര്‍ന്നു വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുലികളെ കെണിയിലാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."