ഒന്നാം ക്ലാസുകാരിയുടെ ഓട്ടന്തുള്ളല് ഒന്നാംതരം
ചെറുവത്തൂര്‍: കാഴ്ചകാരെ വിസ്മയിപ്പിച്ച് ഒന്നാം ക്ലാസുകാരിയുടെ തുള്ളല്‍ അരങ്ങേറ്റം. തുള്ളലിന്റെ വളര്‍ത്തച്ഛനായ മലബാര്‍ വി രാമന് നായരുടെ മണ്ണിലാണ് ലക്ഷ്മി ആര് നായര്‍ എന്ന ഒരു കൊച്ചു തുള്ളല്കാരിയുടെ അരങ്ങേറ്റം നടന്നത്.
കല്ല്യാണ സൗഗന്ധികത്തില്‍ ഭീമസേനന് സൗഗന്ധികം തേടി പോകുന്ന രംഗമാണ് അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയകളില്‍ തുള്ളല്‍ കണ്ടാണ് ലക്ഷ്മിക്കു തുള്ളലില്‍ കമ്പം കയറിയത്. കുട്ടമത്തെ കലാമണ്ഡലം ജനാര്ദനാണു ഗുരു.
കൊച്ചുകുട്ടിയായതുകൊണ്ട് തന്നെ കിരീടം ഉള്‍പ്പെടെയുള്ള വേഷവിതാനങ്ങള്‍ പ്രത്യേകം തയാറാക്കേണ്ടി വന്നു.
സി.കെ രതീഷ് ബാബുവിന്റെയും ഷിനിയുടെയും മകളാണ് നീലേശ്വരം സെന്റ്പീറ്റേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി ആര് നായര്‍.
തുടര്‍പരിശീലനം നടത്തി തുള്ളല്‍ രംഗത്തു തുടരാന്‍ തന്നെയാണ് ലക്ഷ്മിയുടെയും വീട്ടുകാരുടെയും തീരുമാനം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."