മനുഷ്യച്ചങ്ങല റേഷന്‍ പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി
കണ്ണൂര്‍: സംസ്ഥാനത്ത് രൂക്ഷമായ റേഷന്‍ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അതില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ഇടതുപക്ഷം നോട്ട് വിഷയത്തില്‍ മനുഷ്യച്ചങ്ങലയും കാല്‍നട ജാഥകളും സംഘടിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. കണ്ണൂരില്‍ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരിക്കുമ്പോള്‍ ഒരു രൂപയുണ്ടായിരുന്ന അരിയാണ് ഇപ്പോള്‍ 40 രൂപ കൊടുത്ത് ആളുകള്‍ വാങ്ങുന്നത്. നോട്ട് പ്രതിസന്ധിയുണ്ടായപ്പോള്‍ മോദി ജപ്പാനിലേക്കു പോയെങ്കില്‍ റേഷന്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ പിണറായി വിജയന്‍ ഗള്‍ഫിലേക്കാണ് പോയത്. മോദിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും ഇരുവരും സ്വേച്ഛാധിപതികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി ശശീന്ദ്രന്‍ അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം.പി വേലായുധന്‍, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ്, അമൃത രാമകൃഷ്ണന്‍, കെ.കെ രാജേഷ് ഖന്ന, യു.എന്‍ രാജചന്ദ്രന്‍ സംസാരിച്ചു. പ്രതി നിധി സമ്മേളനം സി രാജന്‍പിള്ള ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."