എം.ടി വിമര്‍ശനത്തിന് അതീതനല്ലെന്ന് ബി.ജെ.പി
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് ബി.ജെ.പി.
എം.ടി വിമര്‍ശനത്തിന് അതീതനല്ലെന്നും സാഹിത്യകാരന് എന്ന നിലയില്‍ എം.ടിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ എം.ടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
എംടിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അതേപ്പറ്റി പ്രതികരിക്കാത്ത എംടിയുടെ ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിച്ചത്. അത് ഇനിയും പറയുമെന്നും രാധാകൃഷ്ണന് വിമര്‍ശനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
ടി.പി ചന്ദ്രശേഖരനെ മൃഗീയമായി കൊലപെടുത്തിയപ്പോള്‍ പ്രതികരിക്കാത്ത എം.ടി ഇപ്പോള്‍ പ്രതികരിക്കുന്നത് രാഷ്ട്രീയ പ്രേരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു,.
സാഹിത്യകാരന്മാര് നിഷ്പക്ഷത പാലിക്കണം മറിച്ച് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ മറുപടികള്‍ കേള്‍ക്കാന്‍ തയ്യാറകണമെന്നും രാധാകൃഷ്ണന് തുറന്നടിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."