എം.ടിക്കെതിരായ ബിജെപി പരാമര്‍ശം സാംസ്കാരിക ഫാസിസമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എം.ടി.വാസുദേവന്‍ നായരെ ബിജെപി അധിക്ഷേപിച്ചത് സാംസ്കാരിക ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എം.ടി എന്തു പറയണമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയല്ല. നോട്ട് നിരോധനത്തിനെതിരെ കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിനിടേയാണ് എം.ടി വിമര്‍ശിച്ചത്.
തുടർന്ന് ബി.ജെ.പി നേതാക്കള്‍ എം.ടിക്ക് നോട്ട് നിരോധനത്തിനെതിരെ വിമര്‍ശിക്കാനുള്ള അവകാശമില്ലെന്ന് പറഞ്ഞിരുന്നു. ബി.ജെ.പി യുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
നോട്ട് നിരോധത്തെക്കുറിച്ച് ഒരു ഹിത പരിശോധനക്ക് കേന്ദ്രസര്‍ക്കാര്‍ തയാറുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ എത്രത്തോളം കേന്ദ്ര സര്‍ക്കാരിനെതിരാണെന്ന് അപ്പോള്‍ ബോധ്യമാകും. . കോണ്‍ഗ്രസിനകത്തെ സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറായി എന്‍.ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."