HOME
DETAILS
MAL
ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഓഫിസില്‍ കവര്‍ച്ച
backup
December 30 2016 | 20:12 PM
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസില്‍ കവര്‍ച്ച. രണ്ട് കംപ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്, സി.സി.ടി.വി കാമറയുടെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറുകള്‍, ലെറ്റര്‍ പാഡ് എന്നിവയാണ് മോഷണം പോയത്. ഓഫിസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സി.സി.ടി.വി കാമറ തകര്‍ത്തിട്ടുണ്ട്. ഡല്‍ഹി പത്പര്‍ഗഞ്ചിലെ ഓഫിസിലാണ് മോഷണം നടന്നത്. മോഷണം നടന്നതായി ഓഫിസിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. മോഷ്ടാക്കളുടെ വിരലടയാളം ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. മോഷണം എപ്പോഴാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓംവിര്‍ സിങ് അറിയിച്ചു. ഓഫിസ് നേരത്തേതന്നെ ഇവിടെനിന്ന് മാറ്റിയിരുന്നു. അതിനാല്‍ ചില രേഖകള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."