HOME
DETAILS
MAL
അഖിലേഷിനെ പുറത്താക്കിയത് അനുകൂലമെന്ന് കോണ്‍ഗ്രസ്
backup
December 30 2016 | 20:12 PM
ലക്നോ: അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനുകൂലമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. യു.പിയില്‍ അധികാരം പിടിക്കാനായി കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുമ്പോഴാണ് എസ്.പിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നത്.
കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന അദ്ദേഹത്തിന്റെ നിലപാടിനെ പലതവണ മുലായം എതിര്‍ക്കുകയും ആരുമായും സഖ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ സഖ്യമാകാമെന്നായിരുന്നു അഖിലേഷിന്റെ നിലപാട്.
ഇന്ന് തന്റെ അനുകൂലികളുടെ യോഗം വിളിച്ച് അഖിലേഷ് പുതിയ തീരുമാനം പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് ഉറ്റുനോക്കുകയാണ്.
അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന കാര്യം ഇതുവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."