ഭീം ആപ് പിന്നോക്ക സമുദായങ്ങളെ അപമാനിക്കാനാണെന്ന് മമത
കൊല്‍ക്കത്ത: ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം ആപ് പുറത്തിറക്കിയത് രാജ്യത്തെ പിന്നോക്ക സമുദായങ്ങളെ അപമാനിക്കുന്നതിനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ ഈ പദ്ധതി ഒരു ലോട്ടറിയാണ്. ഇത്തരത്തിലുള്ള ഒരു ലോട്ടറി ആപ്പിന് അംബേദ്കറുടെ പേരിട്ടത് പിന്നോക്ക സമുദായങ്ങളെ അപമാനിക്കുന്നതിനല്ലാതെ മറ്റെന്താണെന്നും അവര്‍ ചോദിച്ചു.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തെ തുടച്ചു നീക്കുന്നൊണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ അത് സാധ്യമായോയെന്ന് അവര്‍ മോദിയോടു ചോദിച്ചു. സമ്പദവ്യവസ്ഥ തകര്‍ത്ത മോദി രാജ്യത്തിന്റെ സുരക്ഷയെതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പാര്‍ട്ടി എം.പിമാര്‍ അറസ്റ്റിലായ സംഭവത്തിലും അവര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. രാഷ്ട്രീയ കുടിപ്പക അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അറസ്റ്റ് ചെയ്യപ്പെട്ടാലും അതില്‍ അത്ഭുതപ്പെടാനില്ലെന്നും മമത ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."