സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍
ദമാസ്കസ്: റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ തയാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ സിറിയയില്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍വന്നു. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിറിയയിലെ ആറു വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ഇതാദ്യമായാണു രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ മാറ്റിനിര്‍ത്തിയാണ് കരാര്‍ തയാറാക്കിയത്. വ്യാഴാഴ്ച രാജ്യത്തുടനീളം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഹമായില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി ബ്രിട്ടീഷ് ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം തലവന്‍ അബ്ദുല്‍ റഹ്മാന് പറഞ്ഞു. അല്ബാബിലും ദഗ്ലാബാഷിലും ഐ.എസിനെതിരേ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 26 ഐ.എസ് തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി സൈന്യം അവകാശപ്പെട്ടു. സംഭവത്തില്‍ ഒരു തുര്‍ക്കി സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. അല്ബാബിനടുത്ത് 12ഓളം ഐ.എസ് തീവ്രവാദികളെ റഷ്യന്‍ സൈന്യവും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിതായി തുര്‍ക്കി സൈന്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."