പഞ്ചായത്ത് സെക്രട്ടറി താക്കോലുമായി മുങ്ങി; പൊലിസ് സാന്നിധ്യത്തില്‍ പൂട്ടുപൊളിച്ചു
താമരശേരി: പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്ന താമരശേരി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി താക്കോലുമായി മുങ്ങിയത് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിച്ചു.
ഒരു മാസത്തെ ലീവെടുത്ത സെക്രട്ടറി ജയപ്രകാശ് ഇന്‍ചാര്‍ജിലുള്ള ഉദ്യോഗസ്ഥനെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരയുടെ താക്കോല്‍ ഏല്‍പ്പിക്കാതെ പോയതാണ് പ്രശ്‌നത്തിനു കാരണമായത്.
രാവിലെ ഓഡിറ്റിങ്ങിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ ലഭിക്കാതെ വന്നതോടെ പഞ്ചായത്ത് അധികൃതര്‍ പൊലിസ് സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് സാന്നിധ്യത്തില്‍ പൂട്ടുപൊളിച്ചാണ് ഫയലുകള്‍ ഓഡിറ്റിങ്ങിന് നല്‍കിയത്.
പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയ സെക്രട്ടറി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയാണ് വീണ്ടണ്ടും തിരിച്ചെത്തിയത്. വീ ണ്ടണ്ടും സ്ഥലം മാറ്റം വന്നപ്പോള്‍ ലീവെടുത്ത് താക്കോലുമായി മുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."