വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
മുട്ടില്‍: കെ.എസ്.ആര്.ടി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യ യാത്ര എടുത്തുകളയാനുള്ള മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം വിദ്യാര്‍ഥികളോടുള്ള ക്രൂരതയാണെന്നും നീക്കം ഉപേക്ഷിക്കണമെന്നും എം.എസ്.എഫ് മുട്ടില്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ യോഗം മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷനായി.
ഇബ്റാഹിം തെനേരി, ഉസ്മാന് കോയ ദാരിമി, ഒ.കെ സക്കീര്‍, എന്‍.ബി ഫൈസല്‍, ഹബീബ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. ഇസ്മായില്‍ മാണ്ടാട് സ്വാഗതവും നിയാസ് മടക്കിമല നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സുഹൈല്‍ തെനേരി(പ്രസി), അംജദ് പരിയാരം, ജാസില്‍ കൊളവയല്‍, ഹാഷിം മാണ്ടാട് (വൈസ് പ്രസി), നിയാസ് മടക്കിമല (ജന.സെക്ര), അന്‍ഷാദ് തെനേരി, സൈനുല്‍ ആബിദ് കുമ്പളാട്, മിദ്ലാജ് മാണ്ടാട് (ജോ.സെക്ര.) ഷനൂപ് പരിയാരം (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."