സുല്‍ത്താന്‍ ബത്തേരി ഇനി ഡിജിറ്റല്‍ താലൂക്ക്
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ആദ്യ കറന്‍സി രഹിത താലൂക്കായി സുല്‍ത്താന്‍ ബത്തേരിയെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കറന്‍സി രഹിത താലൂക്ക് പ്രഖ്യാപനം ആദ്യമായാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജിയാണ് പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയുടെ ഭാഗമായാണ് പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഒരു വില്ലേജിലെ 40 ഉപഭോക്താക്കളും 10 വ്യാപാരികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ ആ വില്ലേജിനെ കറന്‍സിരഹിതമായി പ്രഖ്യാപിക്കാം.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, പൂതാടി, മീനങ്ങാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി വില്ലേജുകളിലെയും പൊതുജനങ്ങള്‍ ഫലപ്രദമായി ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
കറന്‍സിരഹിതമായി സര്‍വിസ് നടത്തുന്ന ബീനാച്ചി ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ചാമിക്കുട്ടി അധ്യക്ഷനായി.
സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണി, വാര്‍ഡ് മെമ്പര്‍ ഷബീര്‍ അഹമ്മദ്, ലീഡ് ബാങ്ക് പ്രതിനിധി അവനീഷ് കുമാര്‍, വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി ഷിബു, അക്ഷയ കോഡിനേറ്റര്‍ ജിന്‍സി ജോസഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, ഇ-ഗവേണന്‍സ് ജില്ലാ ഓഫിസര്‍ ജെറിന്‍ സി. ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."