HOME
DETAILS

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവം: മൂന്നാം പ്രതിയും പിടിയില്‍

  
backup
December 31, 2016 | 2:50 AM

%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-2

മട്ടാഞ്ചേരി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ മട്ടാഞ്ചേരി സ്വദേശിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയും മട്ടാഞ്ചേരി പൊലിസിന്റെ പിടിയിലായി. മൂന്നാം പ്രതി കൂനമ്മാവ് സ്വദേശി ആന്റണി(48)യാണ് പിടിയിലായത്.
ആലപ്പുഴയില്‍ ഹോളി ഏഞ്ചല്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്ന് പറഞ്ഞ് മട്ടാഞ്ചേരി സ്വദേശി ഷാജിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ മുഖ്യ പ്രതികളായ ഇടുക്കി തോപ്രാംകുടിയില്‍ ജിയോ മാത്യൂവിനേയും ഭാര്യ ബിനി മോളേയും നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം ഷാജിയെ പറഞ്ഞ് വിശ്വസിപ്പിച്ചത് മൂന്നാം പ്രതി ആന്റണിയായിരുന്നു.
പണം തട്ടിയെടുത്ത ശേഷം വര്‍ഷങ്ങളായി പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്ന പ്രതി കൂനമ്മാവിലെ വീട്ടില്‍ വന്ന് പോകുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മട്ടാഞ്ചേരി അസി. കമ്മിഷണര്‍ എസ്.വിജയന്‍, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മട്ടാഞ്ചേരി അഡീഷണല്‍ എസ്.ഐ ബിന്നു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ മുഹമ്മദ് ലിഷാദ്, സനല്‍ കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  2 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  2 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  2 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  2 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  2 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  2 days ago