എം.ജിക്ക് 73 കോടിയുടെ കമ്മി ബജറ്റ്: പരീക്ഷാ ചോദ്യപേപ്പറുകളുടെ വിതരണം ഓണ്‍ലൈനാക്കും
കോട്ടയം: ചാന്‍സലേഴ്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു 73.22 കോടി രൂപയുടെ കമ്മി ബജറ്റ്. 311.97 കോടി രൂപ ചെലവും 238.74 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ കെ. ഷറഫൂദ്ദീനാണ് അവതരിപ്പിച്ചത്. സര്‍വകലാശാലയെ വിദ്യാര്‍ഥി സൗഹൃദമാക്കാനും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുമായി നിരവധി കര്‍മ പദ്ധതികളാണു ബജറ്റ് നിര്‍ദേശങ്ങളിലുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ വത്കൃത വിദ്യാര്‍ഥി സേവന സംവിധാനം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായി.
പരീക്ഷാ ചോദ്യപേപ്പറുകളുടെ വിതരണം ഓണ്‍ലൈനാക്കാനും അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഓണ്‍ലൈനായി ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുവാനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സോഫ്റ്റ്‌വെയറും സാങ്കേതിക സംവിധാനങ്ങളും സര്‍വകലാശാലയില്‍തന്നെ വികസിപ്പിച്ചെടുക്കും.
ആദ്യഘട്ടത്തില്‍ പി.ജി. പ്രോഗ്രാമുകളായിരിക്കും ഈ സംവിധാനത്തിലാക്കുക. എലിജിബിലിറ്റി, ഇക്വലന്‍സി, ഒഫിഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റ് തുടങ്ങിയ സര്‍ട്ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. പി.എച്ച്.ഡി. സംബന്ധമായ നടപടികള്‍ പൂര്‍ണമായും കംപ്യൂട്ടര്‍വത്ക്കരിക്കുവാനും പരീക്ഷാ റെക്കോര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്യുവാനും തീരുമാനമായി. ഇ-ജേര്‍ണലുകളും ഇ-ബുക്കുകളും വാങ്ങുവാനായി രണ്ട് കോടി രൂപ നീക്കിവച്ചു. നിലവിലുള്ള പഠന വകുപ്പുകളും അക്കാദമിക് സെന്ററുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മൂന്നു കോടി രൂപയും അനുവദിച്ചു.
സ്റ്റുഡന്‍സ് അമിനിറ്റി സെന്ററിനു മൂന്നു കോടി രൂപയും യൂണിവേഴ്സ്റ്റി യൂണിയന് 40 ലക്ഷം രൂപയും അനുവദിച്ചു. നാനോ ടെക്‌നോളജി ആന്റ് നാനോ സയന്‍സിനായി സ്റ്റാറ്റിയൂട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും. ലൈഫ് ലോംങ് ലേണിങ് വകുപ്പിന്റെ കീഴില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം തുടങ്ങും. വിരമിച്ച ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുവാനായി ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ ലൈന്‍ സംവിധാനവും നിലവില്‍ വരും.വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."