സ്മാര്‍ട്ടാകാന്‍ രാജ്യത്തെ 13 നഗരങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ 13 നഗരങ്ങള്‍ക്കു കൂടി കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദവി നല്‍കി. ലഖ്‌നൗ, വാറങ്കല്‍, പനാജി, ധര്‍മശാല, ഛണ്ഡിഗഢ്, റായ്പൂര്‍, ന്യൂ ടൗണ്‍ കൊല്‍ക്കത്ത, ഭഗല്‍പൂര്‍, പോര്‍ട്ട്ബ്ലയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റി പദവി അനുവദിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു തലസ്ഥാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി മത്സരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാറ്റ്‌ന, ഷിംല, നയാ റായ്പൂര്‍, ഇറ്റാനഗര്‍, അമരാവതി, ബംഗളൂരു എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റു തലസ്ഥാന നഗരങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ സ്മാര്‍ട്ട്‌സിറ്റിയ്ക്കായുള്ള മത്സരത്തില്‍ പരാജപ്പെട്ടു പോയ 23 നഗരങ്ങളില്‍ നിന്നാണ് 13 നഗരങ്ങളെ തെരഞ്ഞെടുത്തത്.
അതിവേഗത്തില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലഖ്‌നൗവാണ് ഒന്നാമത്. ഇതോടെ രാജ്യത്തെ സ്മാര്‍ട്ട് സിറ്റികളുടെ എണ്ണം 25 ആയി ഉയര്‍ന്നു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങള്‍ക്കാണ് സ്മാര്‍ട്ട് സിറ്റി പദവി നല്‍കിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."