മ്യാന്മര് ജനതയ്ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഡ്യം
ഉടുമ്പന്നൂര്‍: മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്യദാര്ഡ്യ റാലി സംഘടിപ്പിച്ചു. ലോകമനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും നോക്ക്കുത്തികളായി നിര്‍ത്തി കൊണ്ട് പിഞ്ചു കുട്ടികളെ പോലും ജീവനോടെ അഗ്നിക്കിരയാക്കുന്ന ബുദ്ധ തീവ്രവാദികള്‍ കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ക്കെതിരെ യുള്ള പ്രതിഷേധം കൂടിയായിരുന്നു റാലി.
ഐക്യദാര്‍ഡ്യ റാലി ഉടുമ്പന്നൂര്‍ ടൗണ്‍ ചുറ്റി പാറേക്കവലയില്‍ സമാപിച്ചു. റാലിക്ക് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ കബീര്‍ , ജന. സെക്രട്ടറി വി.എസ് ഷാനവാസ്, ട്രഷറര്‍ കെ.എ അന്‍സാര്‍, യൂത്ത് ലീഗ് -എം.എസ്.എഫ് താക്കളായ അബിന്‍ റഷീദ്, മന്‍സൂര്‍ സലിം, പി.എസ് റിയാസ്, കെ.പി അന്‍സാരി, സി.എസ് നിഷാദ്, കെ.എ നൗഫല്‍, തൗഫീഖ് റഷീദ്, എ.എച്ച് ഹനീഫ, കെ.എസ് ഷഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പറേക്കവലയില് നടന്ന ഐക്യദാര്‍ഡ്യ സംഗമം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.എന്‍ സീതി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് സുധീര്‍, സെക്രട്ടറി ഇ .എ. എം അമീന്, നിയോജക മണ്ഡലം പ്രസിഡന്റ് പി .എന്‍ നൗഷാദ്, നേതാക്കളായ കെ .എം നവാസ്, പി .എസ് റഷീദ്, ഇ .എസ് കൊന്താലം, എ. ഇ സിദ്ധീഖ്, സുബൈര്‍ കെ. എസ് , ഷംസുദ്ധീന് കുഞ്ഞന്‍പറമ്പില്‍, കെ. എം സുബൈര്‍, കെ .എച്ച് അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."