കോണ്‍ഗ്രസ് കുറ്റവിചാരണ നടത്തി
കണ്ണൂര്‍ : രാജ്യത്തെ ജനങ്ങളെ ഒന്നാകെ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ പേരില്‍ പീഡിപ്പിച്ച നരേന്ദ്രമോദിയും അനുചരന്മാരും എം.ടി വാസുദേവന്‍ നായരെപ്പോലുള്ള സാംസ്ക്കാരിക നായകരെ ഭീഷണിപ്പെടുത്തുകയാണെന്ന് സതീശന് പാച്ചേനി പറഞ്ഞു.
കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കറന്‍സി നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്ത മോദി സര്‍ക്കാരിനെതിരെയുള്ള കുറ്റവിചാരണ കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധനത്തിനെതിരെ കോണ്‍ഗ്രസ് ഒരുക്കിയ കുറ്റപത്രം വായിച്ചതിനു ശേഷം പ്രധാനമന്ത്രിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. ചടങ്ങില്‍ കണ്ണൂര്‍ ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി രവീന്ദ്രന് അധ്യക്ഷനായി. വി.വി പുരുഷോത്തമന്, അഡ്വ. ടി.ഒ മോഹനന്, ടി ജയകൃഷ്ണന്, പി.എ ഹരി, ടി.സി താഹ സംസാരിച്ചു.
ചക്കരക്കല്‍: നോട്ട് നിരോധിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ കുറ്റവിചരണ നടത്തി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ ജയരാജന് അധ്യക്ഷനായി. കെ.സി മുഹമ്മദ് ഫൈസല്‍, കണ്ടോത്ത് ഗോപി, രാജീവന് പാനുണ്ട, പുതുക്കുടി ശ്രീധരന്, കൂടാളി ശ്രീധരന്, എം.കെ മോഹനന്, എം രാമചന്ദ്രന്, ഇ.ആര് വിനോദ്, എം.പി ശ്രീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."