HOME
DETAILS

2016 പോയ വഴിയില്‍...

  
backup
December 31 2016 | 03:12 AM

2016-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തയാറാക്കിയത്: ദേവിദാസ് പിലിക്കോട്


തിളക്കം സോളാര്‍ പാര്‍ക്കില്‍


ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കണ്ടുകൊണ്ടാണ് 2016 വിടവാങ്ങുന്നത്. ജില്ലയില്‍ നിന്ന് ആദ്യമായി പൊതു മേഖലയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുവെന്ന പ്രത്യേകതയുമായി മടിക്കൈ അമ്പലത്തുകര വെള്ളുടയിലെ സോളാര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തു തുടങ്ങിയ പദ്ധതിയാണ് കമ്മിഷന്‍ ചെയ്യാന്‍ പോകുന്നത്. 600 കോടിയോളം രൂപ ചെലവില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ സോളാര്‍ വൈദ്യുത പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ഥം വൈദ്യുതി കടത്തി വിട്ടു. വെള്ളുടയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള മാവുങ്കാല്‍ സബ് സ്റ്റേഷനിലേക്കാണു വൈദ്യുതി കടത്തിവിട്ടത്. ഇവിടെ നിന്നു മയിലാട്ടിയിലെ 110 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതോടെ ജില്ലയിലെ വൈദ്യുതി രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണുണ്ടാകാന്‍ പോകുന്നത്.


നേട്ടങ്ങളും കോട്ടങ്ങളുമായി മുന്നണികള്‍


രാഷ്ട്രീയ രംഗത്ത് ജില്ലയില്‍ ഈ വര്‍ഷം നിരവധി വാഴ്ചകളും വീഴ്ചകളുമുണ്ടായിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയ്ക്കു ശേഷം ജില്ലയ്ക്കു ഒരു മന്ത്രിയെ ലഭിച്ച വര്‍ഷമാണിത്. ഇടതുമുന്നണി മന്ത്രിസഭയില്‍ ഇ ചന്ദ്രശേഖരനു ലഭിച്ച റവന്യൂമന്ത്രി സ്ഥാനം ജില്ലയ്ക്കു നേട്ടമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി നടത്തിയ കുതിപ്പ് ശ്രദ്ധേയമാണ്. 89 വോട്ടുകള്‍ക്കാണ് ബി.ജെ.പി ഇവിടെ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സുധാകരനു ഉദുമ മണ്ഡലത്തില്‍ അടിപതറിയതും രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രധാനമാണ്.
പാദുര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെത്തുടര്‍ന്നു ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ഷാനവാസ് വിജയിച്ചതും ശ്രദ്ധേയമായി. സി.പി.എം കോട്ടയായ ബേഡകത്തു നിന്നും മുതിര്‍ന്ന നേതാവു ഗോപാലന്‍മാസ്റ്ററുള്‍പ്പെടെയുള്ളവര്‍ സി.പി.ഐയില്‍ ചേര്‍ന്നതും ഈ വര്‍ഷമാണ്. ജില്ലയുടെ മറ്റുചില സ്ഥലങ്ങളിലും ഈ പ്രവണത ഉണ്ടായിട്ടുണ്ട്.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ സി.പി.എമ്മിനു ഭരണം നഷ്ടമായതും ഈ വര്‍ഷത്തെ രാഷ്ട്രീയസംഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ മറികടന്നു ഹക്കീം കുന്നില്‍ ഡി.സി.സി പ്രസിഡന്റായതും ഈ വര്‍ഷമാണ്.


ഇതെല്ലാം എന്നു ശരിയാകും..?

കാസര്‍കോട് മെഡിക്കല്‍ കോളജ്


മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ജില്ലയുടെ സ്വപ്‌നപദ്ധതിയായ ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. 2013 നവംബര്‍ 30 നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടുകയും ഒരു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു പ്രഖ്യാപനവും നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നടന്നുവെന്നല്ലാതെ ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം പാതിവഴിയില്‍ തന്നെയാണ്. എന്നാല്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തിനു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 170 കോടി രൂപ നബാര്‍ഡ് ധനസഹായത്തോടെ മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.


ഒന്നുമാകാതെ പള്ളിക്കര മേല്‍പാലം

ദേശീയപാതയില്‍ പള്ളിക്കര മേല്‍പാലത്തിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണു അധികൃതര്‍ അറിയിച്ചിരുന്നത്. സേതുഭാരതം പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇതിനാവശ്യമായ 40 കോടി രൂപ അനുവദിച്ചത്.


തീരാ ദുരിതമായി എന്‍ഡോസള്‍ഫാന്‍


എന്‍ഡോസള്‍ഫാന്‍ പുരധിവാസ ഗ്രാമം ചുവപ്പ് നാടയിലൊതുങ്ങി. ഇരകള്‍ക്കായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുന്നു. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതു വാഗ്ദാനത്തില്‍ മാത്രമൊതുങ്ങി. ബി.പി.എല്‍ പട്ടികയില്‍ നിന്ന് മാറ്റം വന്നതിനാല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍, മരുന്നു തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 104.40 കോടി രൂപ നല്‍കി. പൂര്‍ണമായും കിടപ്പിലായവര്‍ (497), ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ (2,303), ശാരീരിക വൈകല്യം ബാധിച്ചവര്‍ (1,948), കാന്‍സര്‍ രോഗികള്‍ (844) മരണമടഞ്ഞവര്‍(1,386) എന്നിങ്ങനെയാണ് ഇരകളുടെ കണക്കുകള്‍.
സര്‍ക്കാര്‍ പുതുവര്‍ഷത്തിലെങ്കിലും കണ്ണു തുറന്ന് അനുകൂലമായ നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.


ചുറ്റുമതിലിലൊതുങ്ങി ചീമേനി ഐ.ടി പാര്‍ക്ക്

ജില്ലയുടെ വികസനപ്പട്ടികയിലിടം തേടിയെന്ന് കരുതിയ ചീമേനി സൈബര്‍പാര്‍ക്ക് ചുറ്റുമതിലിലൊതുങ്ങിത്തന്നെ നില്‍ക്കുകയാണ്. തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക്, എറണാകുളം ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ മാതൃകയില്‍ അന്തര്‍ ദേശീയ തലത്തില്‍ കമ്പനികളെ ആകര്‍ഷിക്കാവുന്നരീതിയിലാണ്ചീമേനി ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനം വിഭാവന ചെയ്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വിട്ടു നല്‍കിയ നൂറേക്കര്‍ ഭൂമിയില്‍ വി.എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനവും നടത്തി നടത്തി മൂന്നേകാല്‍ക്കോടി രൂപ ചെലവിട്ടു നിര്‍മിച്ച ചുറ്റുമതിലല്ലാതെ മറ്റൊന്നും ഇതുവരെയായി നടന്നിട്ടില്ല.

 
കായിക രംഗത്ത് കുതിപ്പും കിതപ്പും


കൊടിയിറങ്ങിയ ഐ.എസ്.എല്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ 'പൊന്‍മുത്തായി' തിളങ്ങിയവര്‍ക്കിടയില്‍ കാസര്‍കോടുകാരുടെ സ്വന്തം റാഫിച്ചയുമുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി. തീര്‍ന്നില്ല, രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍, സ്‌കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടില്‍ വെള്ളി നേടിയ ഡോണ ജോയി എന്നിവരും ജില്ലയുടെ കായികകരുത്ത് അടയാളപ്പെടുത്തി വച്ച വര്‍ഷമായിരുന്നു 2016. ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപോരാട്ടത്തില്‍ ജനലക്ഷങ്ങളെ കോരിത്തരിപ്പിച്ച് കളിയുടെ 36 ാം മിനിട്ടില്‍ മെഹത്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ഗോളാക്കി മാറ്റിയ അഭിമാനതാരം തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫിയുടെ മിന്നുന്ന പ്രകടനം ആര്‍ക്കും മറക്കാനാവില്ല.
നവംബര്‍ 29 മുതല്‍ കട്ടകില്‍ നടന്ന രഞ്ജി ട്രോഫി കേരള ത്രിപുര മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 40 റണ്ണും രണ്ടാം ഇന്നിങ്‌സില്‍ 125 പന്തില്‍ 99 റണ്ണും നേടി മാന്‍ ഓഫ് മാച്ചാവുകയും ചെയ്ത മുഹമ്മദ് അസറുദ്ദീന്‍ തളങ്കര സ്വദേശിയാണ്. കഴിഞ്ഞ മേളയിലെ 'സംപൂജ്യ'രെന്ന ജില്ലയ്ക്കുണ്ടായിരുന്ന നാണക്കേടു മാറ്റിയെടുത്ത് സംസ്ഥാന കായിക മേളയില്‍ ഇക്കുറി ഡോണ ജോയി എറിഞ്ഞെടുത്ത വെള്ളിക്കു സുവര്‍ണത്തിളക്കമാണുള്ളത്. സംസ്ഥാനത്ത് ഷോട്ട്പുട്ടില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഡോണയ്ക്ക് സ്വര്‍ണം നഷ്ടമായത്. സ്‌കൂള്‍ കായിക മേളയില്‍ ഉള്‍പ്പെടെ മുന്നേറാന്‍ നല്ല പരിശ്രമം ആവശ്യമാണെന്ന് തെളിയിച്ച വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്.


തുളുവിന് അംഗീകാരം


ജില്ലയുടെ വടക്കേ അറ്റത്തുള്ളവര്‍ സംസാരിക്കുന്ന തുളുഭാഷയ്ക്കു സ്വന്തമായി നിഘണ്ടു നിര്‍മിച്ചത് ഈ വര്‍ഷമാണ്. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ.എ.എം ശ്രീധരനാണു തുളു മലയാളം നിഘണ്ടു തയാറാക്കിയത്. മണ്‍മറഞ്ഞു പോകുമായിരുന്ന ഒരു ഭാഷയ്ക്കു ലഭിച്ച പുനര്‍ജനിയാണു ഈ നിഘണ്ടു.
ബദിയടുക്കയില്‍ നടന്ന ലോക തുളു മഹോത്സവത്തിന്റെ ഭാഗമായാണ് നിഘണ്ടു പ്രകാശിതമായത്.

സ്വപ്‌ന പദ്ധതികള്‍

  • പെരിയ എയര്‍ ട്രിപ്പ്
  • കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത
  • കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ്
  • മലയോര ഹൈവേ
  • ബാവിക്കര കുടിവെള്ള പദ്ധതി


വിട പറഞ്ഞ പ്രമുഖര്‍


സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക സംഘം നേതാവുമായിരുന്ന കെ മാധവന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ വെളുത്തമ്പു, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, സമസ്ത മുശാവറ ജില്ലാ ട്രഷറര്‍ പൊറക്കോട് അബ്ദുല്ല മുസ്്‌ലിയാര്‍, സമസ്ത മുശാവറ ജില്ലാ വൈസ് പ്രസിഡന്റ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്്്‌ലിയാര്‍, ബി.ജെ.പി നേതാവ് എസ്.കെ കുട്ടന്‍, മാധ്യമപ്രവര്‍ത്തകന്‍ ബി.സി ബാബു തുടങ്ങിയവര്‍ വേര്‍പിരിഞ്ഞ വര്‍ഷം കൂടിയാണിത്.


ജില്ലയിലെ കറുത്ത ദിനങ്ങള്‍


ജനുവരി 18-തെലുങ്കാനയിലെ കര്‍ണൂരില്‍ വാഹനപകടത്തില്‍ ദേലംപാടി സ്വദേശികളായ ഒരുകുടുംബത്തിലെ അ ഞ്ചു പേരടക്കം ആറുപേര്‍ മരണപ്പെട്ടു. ഊജംപാടിയിലെ കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ(65), ഭാര്യ ത്രേസ്യാമ്മ(62), മകന്‍ റോബിന്‍സ്(38), ഭാര്യ ബിന്‍സ്‌മോള്‍(28), ഇവരുടെ നാലുമാസം പ്രായമുള്ള കുട്ടി, ഡ്രൈവര്‍ ആന്ധ്രസ്വദേശി പവന്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
ജൂണ്‍ 13-പള്ളിക്കര പഞ്ചായത്ത് ഓഫിസിനു സമീപം കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിഞ്ഞ് ഒരുകുടുംബത്തിലെ രണ്ടുവയസുകാരിയടക്കം ആറു പേര്‍ ദാരുണമായി മരിച്ചു. ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഹമീദിന്റെ ഭാര്യ സക്കീന (39), മക്കളായ സജീര്‍ (20), സനീറ (17), സക്കീനയുടെ സഹോദരന്‍ അഷറിന്റെ ഭാര്യ ഖൈറുന്നീസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (രണ്ട്), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന(25) എന്നിവരാണു മരിച്ചത്. ബന്ധുക്കളായ കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു.
നവംബര്‍ 28-ബാവിക്കര വലിയ ജുമുഅത്ത് പള്ളിക്ക് സമീപം പയസ്വിനി പുഴയില്‍ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കിന്നിങ്കാര്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അസീസ് (18), നെല്ലിക്കല്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ അദ്‌നാന്‍ (14) എന്നിവരാണ് മരിച്ചത്.
നവംബര്‍ 29-ബദിയടുക്കയില്‍ ഒരു വീട്ടിലെ രണ്ടു കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കേ കിണറ്റില്‍ വീണ് മരിച്ചു.
ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന്‍ നാലുവയസുകാരന്‍ റംസാന്‍, ഹമീദിന്റെ സഹോദരന്‍ ഷെബീര്‍ നാഫിയ ദമ്പതികളുടെ മകന്‍ രണ്ടുവയസുകാരന്‍ നസ്‌വാന്‍ എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ 22-മടിക്കൈയില്‍ കിണറ്റില്‍ വീണ് ലക്ഷ്മി നന്ദ, ഹരിനന്ദ മരണപ്പെട്ടു. ക്രിസ്മസ് ദിവസം രാത്രി പാലക്കുന്നില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് സുഹൃത്തുക്കളായ ഷണ്‍മുഖനും ശിവകുമാറും 28നു മൊഗ്രാല്‍ ദേശീയ പാതയില്‍ കോഴിവണ്ടിക്ക് ടൂറിസ്റ്റ് ബസിടിച്ച് ഉജ്ജ്വല്‍ നാഥ്, മസൂദ് മരണപ്പെട്ടു.


പ്രധാന സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍

  • ജനുവരി 28 -ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു
  • ഫെബ്രുവരി 27 -നീലേശ്വരം റെയില്‍വേ മേല്‍നടപ്പാലം നാടിനു സമര്‍പിച്ചു.
  • ഏപ്രില്‍ 17 - 500 കോടി ചെലവില്‍ അമ്പലത്തറയില്‍ സോളാര്‍ പാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തിയാരംഭിച്ചു.
  • ജൂണ്‍ 1 -മുട്ടത്തൊടി ബാങ്കില്‍ 5.9 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി.
  • ജൂണ്‍ 15 -പിലിക്കോട് സഹകരണ ബാങ്കിലെ 75 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി.
  • ഓഗസ്റ്റ് 9 -ബേഡകത്തെ സി.പി.എം വിമത പക്ഷത്തില്‍ ഒരു ഭാഗം ആഗസ്റ്റ് 17 ന് കുറ്റിക്കോല്‍ ബസാറില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐയില്‍ ചേരാന്‍ തീരുമാനം.
  • സെപ്റ്റംബര്‍ 7-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ യോഗ നടപടികള്‍ ഓണ്‍ലൈനാക്കാന്‍ പദ്ധതി കൊണ്ടുവന്നു.
  • സെപ്റ്റംബര്‍ 17 -ചെറുവത്തൂര്‍ രണ്ടാംപ്ലാറ്റുഫോമില്‍ മേല്‍നടപ്പാലത്തിന് അനുമതി ലഭിച്ചു.
  • സെപ്റ്റംബര്‍ 29 -കാര്യങ്കോട് പുതിയ പാലത്തിന് സര്‍വേ അനുവദിച്ചു.
  • ഒക്ടോബര്‍ 1 -ചെറുവത്തൂര്‍ കാവുഞ്ചിറ തുരുത്തില്‍ 7.9 കോടിയുടെ വികസനം നടപ്പിലാക്കാന്‍ ഹാര്‍ബര്‍ വകുപ്പ പദ്ധതി.
  • നവംബര്‍ 10 -പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പുനരധിവാസ കോളനിവാസികള്‍ അനിശ്ചിത കാലസമരം തുടങ്ങി.
  • നവംബര്‍ 22 -ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്.
  • ഡിസംബര്‍ 1 -കുറ്റിക്കോല്‍ പഞ്ചായത്തിലെ പ്രസിഡന്റിനെതിരേ അവിശ്വാസം പാസായി, ഭരണം സി.പി.എമ്മിനു നഷ്ടമായി.
  • ഡിസംബര്‍ 4 -സ്‌കൂള്‍ കായികമേളയില്‍ ഡോണയ്ക്ക് വെള്ളിമെഡല്‍
  • ഡിസംബര്‍ 17 -ഡി.സി.സി പ്രസിഡന്റായി ഹക്കിം കുന്നില്‍ ചുമതലയേറ്റു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  35 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago