പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ല: തിരുവഞ്ചൂര്‍
കോട്ടയം: പ്രതിപക്ഷത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്ത്. പ്രതിപക്ഷമെന്ന നിലയില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്ജീവമാണെന്നും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ലെന്നുമാണ് തിരുവഞ്ചൂര്‍ തുറന്നടിച്ചത്.
ശരാശരി പ്രതിപക്ഷമായാല് പോര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടികളാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. ചൊവ്വാഴ്ച്ചത്തെ യു.ഡി.എഫ് യോഗം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സിയെ തകര്‍ത്തത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്താവനക്ക് ശേഷമുണ്ടായ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കെട്ടടങ്ങും മുന്‍പാണ് അടുത്ത വിമര്‍ശവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."