എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ മാര്‍ച്ച് 31, എപ്രില്‍ 1, 2 തിയ്യതികളില്‍
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന മദീന പാഷന്‍ ജില്ലയില്‍ മാര്‍ച്ച് 31, എപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തൃശൂരില്‍ നടക്കും. മാര്‍ച്ച് 31 ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന മദീനാ പാഷന്‍ രണ്ടിന് നടക്കുന്ന വമ്പിച്ച പൊതു സമ്മേളനത്തോടെ സമാപിക്കും.
പരിശുദ്ധ പ്രവാചകരുടെ തിരുസുന്നത്തിനെ നെഞ്ചിലേറ്റി പ്രവാചക അനുരാഗത്തിന്റെയും അനുധാവനത്തിന്റെയും സന്തുലിത വഴി സ്വീകരിച്ച സമസ്തയുടെ നിലപാടുകളും ആശയങ്ങളും പ്രാവര്‍ത്തികമാക്കുന്ന അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകവ്യൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാനത്തുടനീളം മദീനാപാഷന്‍ എന്ന സവിശേഷ പരിപാടി നടക്കുന്നത്.
പ്രതിസന്ധികള്‍ വിലങ്ങുതീര്‍ക്കുന്ന വര്‍ത്തമാനകാലത്തും വരാനിരിക്കുന്ന കാലത്തും പുണ്യമദീനയോടും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന തിരുദൂതരോടും അടങ്ങാത്ത അഭിനിവേശം പുലര്‍ത്തുന്നവര്‍ക്കേ സധൈര്യം മുന്നേറാനാകൂവെന്ന തിരിച്ചറിവാണ് മദീനാപാഷന്‍ യാഥാര്‍ഥ്യമാക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ് ദശവാര്‍ഷിക സമ്മേളനമായ വാദീനൂറിന്റെ മുഖ്യശില്‍പ്പിയും 10 വര്‍ഷത്തിലേറെ സംഘടനയുടെ അമരക്കാരനുമായിരുന്ന പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് ചാവക്കാട് തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി മദീനാപാഷന്‍ പ്രഖ്യാപനം നടത്തിയത്.
മദീനാ പാഷന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍, ജില്ലാ സെക്രട്ടറി എം.എം മുഹിയുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പി.ടി കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുല്ല ഖാസിമി മൂത്തേടം, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഇ.പി ഖമറുദ്ദീന്‍, ബഷീര്‍ ഫൈസി ദേശമംഗലം, മുഹമ്മദ് ബാഖവി ബ്ലാങ്ങാട്, പി.സി മുഹമ്മദ് കുട്ടി ബാഖവി അരിയൂര്‍, ഉമര്‍ ഫൈസി വില്ലൂര്‍, നാസര്‍ ഫൈസി തിരുവത്ര, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, കരീം ഫൈസി, ഇല്യാസ് ഫൈസി, സൈനുദ്ദീന്‍ ഫൈസി, ടി.എസ് മമ്മി ദേശമംഗലം, സി.എച്ച് റശീദ്, എം.പി കുഞ്ഞിക്കോയ തങ്ങള്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ഉമര്‍ ബാഖവി പാടൂര്‍, സി.എ ലത്തീഫ് ഹൈതമി, ഹംസ മുസ്‌ലിയാര്‍ ചേറ്റുവ, യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, ഉസ്മാന്‍ കല്ലാട്ടയില്‍, സുധീര്‍ മണത്തല, മുഹമ്മദലി ഹാജി, മുസ്തഫ മൗലവി നാട്ടിക, അഷ്‌റഫലി ചേര്‍പ്പ്, മഹ്‌റൂഫ് വാഫി തുടങ്ങിയവര്‍ പ്രഖ്യാപന സമ്മേളനത്തിന് സാക്ഷികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."