ഉറച്ചു നില്ക്കൂ; അഖിലേഷിന് പിന്തുണയുമായി മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്തുണയുമായി മമതാ ബാനര്‍ജി. നിലപാടില്‍ ശക്തമായി ഉറച്ചു നില്‍ക്കൂവെന്നും തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞത്.
ഇന്നലെ രാത്രി അഖിലേഷുമായി മമത ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയും തന്റെ മകനുമായ അഖിലേഷിനെ പുറത്താക്കികൊണ്ട് മുലായം സിങ് യാദവ് ഉത്തരവിട്ടത്.
പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഛനും മകനും തമ്മില്‍ പോര് രൂക്ഷമായ യു.പിയില്‍ ആസന്നമായ തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."