രണ്ടും കല്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി: മുതലപ്പൊഴിയിലെ യാത്രാദുരിതത്തിന് പരിഹാരം
കഠിനംകുളം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന പെരുമാതുറ മുതലപ്പൊഴിയിലേക്ക് കെ.എസ്.ആര്‍.ടി.സി ഇടതടവില്ലാതെ സര്‍വീസുകള്‍ ആരംഭിച്ചത് വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് അനുഗ്രഹമായി.
കിഴക്കേകോട്ടയില്‍ നിന്ന് തുമ്പ സെന്റ് ആന്‍ഡ്രൂസ്, പുത്തന്‍തോപ്പ് വരെ ഓടിച്ചിരുന്ന നാല് സര്‍വീസുകള്‍ മുതലപൊഴിയിലേക്ക് നീട്ടി. അധികമായി നാല് സര്‍വീസുകള്‍ തുടങ്ങുകയും ചെയ്തു. ഇതോടെ കിഴക്കേകോട്ട ഡിപ്പോയില്‍ നിന്നു മാത്രം ദിനംപ്രതി 64 ട്രിപ്പുകളാണ് മുതലപ്പൊഴിയിലേക്ക്‌നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തതിന്റെ ഭാഗമായിട്ടാണ് ഇവിടേക്ക് കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ നഷ്ടത്തിലാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും , സംഗതി ലാഭകരമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് കൂടാതെ നേരത്തെയുള്ള തമ്പാനൂര്‍ , കണിയാപുരം ഡിപ്പോകളില്‍ നിന്നുമുള്ള സര്‍വീസുകളുമുണ്ട്.
വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടും മേഖലയിലെ യാത്രാക്ലേശത്തിന് ഇതുവരെയും പരിഹാരമുണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളില്ലാതെ ബസുകളെ ആശ്രയിച്ച് മുതലപ്പൊഴി കാണാനെത്തുന്നവര്‍ കടുത്ത ദുരിതമായിരുന്നു അനുഭവിച്ചിരുന്നത്. അതിന് ശാശ്വത പരിഹാരമാവുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."