ജിഷവധം : സമരപ്രഖ്യാപനം 25ന്
പെരുമ്പാവൂര്‍: ദലിത് - ആദിവാസി സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ 25ന് പെരുമ്പാവൂരില്‍ നടക്കുന്ന മനുഷ്യാവകാശ റാലിയില്‍ ജിഷയുടെ കൊലപാതകം സംബന്ധിച്ച് സമര പ്രഖ്യാപനം നടത്തുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ വ്യക്തമാക്കി.
ദലിത് ആദിവാസി സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ അതിക്രമങ്ങള്‍ക്കു എടുക്കുന്ന കേസുകള്‍പോലും അട്ടിമറിക്കുന്ന പൊലീസ് സമീപനമാണ് ജിഷ വധക്കേസിനേയും പ്രതിസന്ധിയിലാക്കിയതെന്നാണ് ദലിത് സംഘനകളുടെ ആരോപണം. ജിഷ വധത്തിന്റെ പാശ്ചാതലത്തില്‍ 30ലേറെ സംഘടകള്‍ ചേര്‍ന്ന് ദലിത് ആദിവാസി പൗരാവകാശ സമിക്ക് രൂപം നല്‍കി.
ജിഷ വധക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ ഉന്നതതല അന്വേഷണം നടത്തുക, ശാസ്ത്രീയ അന്വേഷണ സാധ്യത അട്ടിമറിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ദലിത്- ആദിവാസി സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കൊലപാതകം ബലാല്‍സംഗം തുടങ്ങിയ കേസുകള്‍ അന്വേഷിക്കാന്‍ സ്ഥിരമായ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് രൂപം നല്‍കുക പ്രധാന ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."