വൈകല്യ നിയന്ത്രിത ഗ്രാമം: ഭവന സന്ദര്‍ശനത്തിന് തുടക്കമായി
കോട്ടയം: സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ വിജയപുരം ഗ്രാമപഞ്ചായത്ത് നടത്തി വരുന്ന ജനിവിജയ- വൈകല്യരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് തുടക്കമായി. ജന്മനാ അന്ധയായിരുന്ന ഫെയ്ത് മോളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി ഭവന സന്ദര്‍ശനം ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആദ്യ വൈകല്യ നിയന്ത്രിത ഗ്രാമമെന്ന നിലയിലേക്ക് ് വിജയപുരം പഞ്ചായത്ത് മാറുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജനിവിജയ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തുന്നതിനും പദ്ധതിയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടവരെ ശാക്തീകരിക്കുകയുമാണ് ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ജനിവിജയ പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന സന്ദര്‍ശനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോയി ജോണ്‍ ഇടയത്തറ, ജനിവിജയ കോ-ഓര്‍ഡിനേറ്റര്‍മാരായ ജ്യോതി ലക്ഷ്മി, ജ്യോതി വി.എസ്, ജനിവിജയ സന്നദ്ധ പ്രവര്‍ത്തക ബിന്ദു രാജന്, സാമൂഹ്യ പ്രവര്ത്തകന് രാജന് പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഡോ. ശ്രീകുമാര്‍ ആര്, സൈക്കോളജിസ്റ്റുകളായ ഡോ. മായാ റാണി സേസന്‍,ഡോ.മീര ആര് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. 2014 മുതല്‍ ആരംഭിച്ച പദ്ധതിയിലൂടെ ചികിത്സയ്ക്ക് വിധേയരായ 1200 രോഗികളില്‍ എണ്ണൂറിലധികം പേര് മികച്ച ജീവിത നിലവാരം കൈവരിച്ചതായി ഡോ. ശ്രീകുമാര്‍ വ്യക്തമാക്കി. പദ്ധതിയുടെ സേവനം ലഭ്യമാകാന്‍ 9605831968 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."