പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു
വൈക്കം: ജനജീവിതം ദുരിതത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു. ബോട്ട്ജെട്ടി മൈതാനിയില്‍ നടന്ന സമരം കെ.പി.സി.സി എക്സി. അംഗം അഡ്വ. വി.വി സത്യന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ബി.അനില്‍കുമാര്‍, അഡ്വ. എ.സനീഷ്കുമാര്, ജെയ്ജോണ്‍ പേരയില്‍, അഡ്വ. വി.സമ്പത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.ഷഡാനന് നായര്‍, അഡ്വ. കെ.പി ശിവജി, ഷേര്‍ലി ജയപ്രകാശ്, കെ.കെ സചിവോത്തമന്, മോഹനന് പുതുശ്ശേരി, വി.ബിന്‍സ്, അഡ്വ. എസ്.സാനു, എന്‍.ഐ സൈമണ്‍, പി.കെ ഉത്തമന്, ജോണി തോട്ടുങ്കല്‍, പി.ടി സുഭാഷ്, എന്‍.സി സുകുമാരന്‍, ടി.എസ് സെബാസ്റ്റ്യന്‍, എം.ടി അനില്‍കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. പി.ഐ ജയകുമാര്‍, യു.ബേബി, ജല്‍ജി വര്‍ഗീസ്, വി.പി ബേബി, പി.ഡി ഉണ്ണി, പി.വി ജയന്തന്, ബി.ചന്ദ്രശേഖരന്, ബി.എല്‍ സെബാസ്റ്റ്യന്‍, കെ.എന്‍ വേണുഗോപാല്‍, കെ.വിജയന്, ജി.മനോജ്, എം.ഡി സത്യന്, ജി.രാജീവ്, പി.ജോണ്സണ്, വി.പി ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി
ഈരാറ്റുപേട്ട: നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം മാറ്റുവാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രധാനമന്ത്രിയെ പതീകാത്മകമായി കുറ്റവിചാരണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോമോന് ഐക്കര ഉദ്ഘാടനം ചെയ്തു.
കള്ളപ്പണക്കാരെ പിടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എത്ര പേരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് വി.എം. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. പി.എച്ച്. നൗഷാദ്, വര്ക്കിച്ചന് വയംപോത്തനാല്‍, ജോര്‍ജ് സെബാസ്റ്റിയന്, വി.ജെ. ജോസ്, നിസാര്‍ കുര്‍ബാനി തുടങ്ങയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."