പൊന്നാനിയില്‍ വീണ്ടും കപ്പല്‍: രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍
പൊന്നാനി : പൊന്നാനി തീരത്ത് വീണ്ടും കപ്പല്‍ നങ്കൂരമിട്ടു. കപ്പലില്‍ നിന്നും കരയിലേക്ക് വന്ന രണ്ടു ജീവനക്കാരെ പൊന്നാനി പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ കപ്പല്‍ പോകാന്‍ അനുവദിക്കു എന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ശ്രീലങ്കയില്‍ നിന്നും ഗോവയിലേക്ക് പോകുന്നതിനിടെയാണ് പൊന്നാനി തീരത്ത് എത്തിയത്. കപ്പലിലെ ശുദ്ധജലം തീര്‍ന്നതിനെ തുടര്‍ന്ന് കപ്പല്‍ പൊന്നാനിയില്‍ നങ്കൂരമിട്ടെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറയുന്നത് .
12 പേരാണ് കപ്പലിലുള്ളത്. വെള്ളം ശേഖരിക്കാന്‍ തീരത്തുവന്ന മുംബൈ സ്വദേശികളായ രണ്ടു ജീവനക്കാരാണ് ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ളത്.
മൂന്ന് മാസം മുന്‍പ് ഒരു ദുബൈ കപ്പലും പൊന്നാനി തീരത്ത് നങ്കൂരമിട്ടിരുന്നു. മൂന്നാഴ്ച മുന്‍പാണ് ഈ കപ്പല്‍ പൊന്നാനി തീരം വിട്ടത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."