12 ജില്ലകളില്‍ കലോത്സവം ഒരേ ദിവസം; വിധികര്‍ത്താക്കള്‍ക്ക് പിടി വലി
കൊച്ചി:12 ജില്ലകളില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ ഒരേ ദിവസം നടക്കുന്നതിനാല്‍ വിധികര്‍ത്താക്കള്‍ക്കായി സംഘാടകര്‍ നെട്ടോട്ടത്തില്‍. കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് ജനുവരി മൂന്ന് മുതല്‍ ആറുവരെ നാല് ദിവസങ്ങളിലായി മേള നടക്കുന്നത്. സാധാരണ ഗതിയില്‍ മൂന്നോ നാലോ ജില്ലകളില്‍ ഒരേ ദിവസം നടക്കാറുണ്ടെങ്കിലും12 ജില്ലകളിലും ആദ്യമായാണ്.
ഒരുമാസം മുന്‍പ് ഡി.ഡി.ഇ മാര്‍ പാനല്‍ തയാറാക്കി ഡി.പി.ഐയ്ക്ക് സമര്‍പ്പിക്കുകയും ഡി.പി.ഐ ഇത് അംഗീകരിക്കുകയുമാണ് പതിവ്. വ്യത്യസ്ത തിയതികളില്‍ ജില്ലാ കലോത്സവങ്ങള്‍ നടക്കുന്നതിനാല്‍ പാനലില്‍ ഒരേ പേരുകാര്‍ ഉള്‍പ്പെടുന്നതും പതിവായിരുന്നു. എന്നാല്‍ 12 ജില്ലകളിലും ഏതു വിധി കര്‍ത്താവാകണമെന്ന ആശയക്കുഴപ്പമാണ് പലര്‍ക്കും.
മുന്‍പരിചയം,വിദ്യാഭ്യാസ യോഗ്യത, കരിമ്പട്ടികയില്‍ പെടാത്തവര്‍, മറ്റു ജില്ലകളില്‍ താമസിക്കുന്നവര്‍ എന്നിവയാണ് മാനദണ്ഡം. കുച്ചിപ്പുടി, ഭരതനാട്യം, മാപ്പിളകലകള്‍ എന്നിവയുടെ ജഡ്ജിമാര്‍ക്കാണ് കൂടുതല്‍ ക്ഷാമമെന്ന് വിവിധ ജില്ലകളിലെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാര്‍ പറയുന്നു.
മാപ്പിളകലകളുടെ ജഡ്ജുമാര്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായതിനാലാണ് ഇവര്‍ക്ക് ക്ഷാമം. വിധിനിര്‍ണയം കുറ്റമറ്റതാക്കാന്‍ ഒരു വിഭാഗത്തിന് ഒരു ജഡ്ജിങ് കമ്മിറ്റിയെ നിയോഗിച്ച് പുതുമ സൃഷ്ടിക്കാന്‍ ചില ജില്ലകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിധികര്‍ത്താക്കളുടെ ക്ഷാമം ഇതിനും പ്രതിസന്ധി തീര്‍ക്കുകയാണ്.
നിരവധി തവണ ബന്ധപ്പെട്ടശേഷമാണ് വേദിയിലെത്താമെന്ന ഇവരുടെ പൂര്‍ണസമ്മതം ലഭിക്കുന്നത്. ഇത്തവണ സബ്ജില്ലാ മേള നടക്കാന്‍ വൈകിയതും സംസ്ഥാന കലോത്സവം ജനുവരി മധ്യത്തില്‍ നടത്താന്‍ തീരുമാനിച്ചതുമാണ് 12 ജില്ലകളിലും ഒരേ ദിവസം കലോത്സവം നടത്താന്‍ നിര്‍ബന്ധിതരായത്. നോട്ട് പ്രതിസന്ധിയും കലോത്സവങ്ങളെ ബാധിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."