സമസ്ത: പ്രാര്‍ഥനാദിനം ഇന്ന്
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9683 മദ്‌റസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും.പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് നടക്കുന്ന പ്രാര്‍ഥനാ ചടങ്ങില്‍ അതാത് പ്രദേശത്തെ പള്ളി മദ്‌റസ ഭാരവാഹികള്‍, മുഅല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിക്കും.
ഓരോ പ്രദേശത്തെയും ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മണ്‍മറഞ്ഞുപോയവര്‍, സംഘടനാ നേതാക്കള്‍, പ്രസ്ഥാന ബന്ധുക്കള്‍ എന്നിവരെ സ്മരിക്കുന്നതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും വേണ്ടിയാണ് സമസ്ത ഓരോ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ രോഗശമനത്തിന് വേണ്ടിയും, റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മര്‍ദിത ജനതയ്ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും. പൊന്നാട് തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."