HOME
DETAILS
MAL
'മിത്രോന്‍' വിളിയില്ല; ട്വിറ്ററില്‍ വൈറലായി പുതുവത്സര പ്രസംഗം
backup
January 01 2017 | 05:01 AM
ന്യൂഡല്‍ഹി: പതിവ് ഉപചാര വിളിയായ 'മിത്രോന്‍'(സുഹൃത്തുക്കള്‍) ഒഴിവാക്കി നരേന്ദ്ര മോദി നടത്തിയ പുതുവത്സര പ്രസംഗം ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മോദി പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്‍പു തന്നെ ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. പലരും 'മിത്രോന്‍' വിളി കേള്ക്കാനാകാത്തതില് നിരാശ രേഖപ്പെടുത്തി.
നോട്ടുനിരോധനത്തെ തുടര്‍ന്ന് ഇതു രണ്ടാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. നോട്ടുപ്രതിസന്ധിക്കു പരിഹാരം പ്രസംഗത്തിലുണ്ടാകുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കര്ഷകര്ക്കടക്കമുള്ള ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."