സമസ്ത 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിന് ഇന്ന് തുടക്കം
കോഴിക്കോട്: സമസ്തയും കീഴ്ഘടകങ്ങളും സംയുക്തമായി ജില്ലയില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തുന്ന 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും.
ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ വിഷയം അവതരിപ്പിക്കും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, സി.എസ്.കെ തങ്ങള്‍, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി.പി തങ്ങള്‍, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും. സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ മീറ്റ് നടക്കും.
17ന് നന്തി ദാറുസ്സലാം അറബിക് കോളജില്‍ പണ്ഡിത ശില്‍പശാല, മണ്ഡലംതലങ്ങളില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ്, എസ്.വൈ.എസ് മണ്ഡലം ആദര്‍ശ സമ്മേളനങ്ങള്‍, താമരശ്ശേരി, പേരാമ്പ്ര, രാമനാട്ടുകര എന്നിവിടങ്ങളില്‍ മേഖലാ സമ്മേളനങ്ങള്‍, എസ്.എം.എഫ് സ്വദേശി ദര്‍സുകള്‍ സ്ഥാപിക്കല്‍, ജില്ലാതല ഖത്വീബ് സംഗമം, മേഖലാതലങ്ങളില്‍ മഹല്ല് സാരഥി സംഗമം. മഹല്ല് ഫാമിലി ക്ലസ്റ്റര്‍, എസ്.കെ.ജെ.എം അറിവിന്റെ തിരുമുറ്റം, മദ്‌റസാ തലങ്ങളില്‍ 'നളാഫ' ആരോഗ്യ സംരക്ഷണ പഠനം, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇസ്‌ലാമിക് നഴ്‌സറി ഫെസ്റ്റ്, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍തലങ്ങളില്‍ വര്‍ഗീയതക്കെതിരേ സെമിനാറുകള്‍, മേഖലാ സൗഹൃദ സംരക്ഷണ യാത്രകള്‍, പരീക്ഷാ മുന്നൊരുക്കം-കരിയര്‍ ക്ലാസുകള്‍, ശാഖാതലങ്ങളില്‍ ലഹരിക്കെതിരേ കുടുംബ സംഗമം, ക്ലസ്റ്റര്‍തലങ്ങളില്‍ ടീനേജ് മീറ്റുകള്‍, വിഖായ ക്ലസ്റ്റര്‍തല ബ്ലഡ്ബാങ്ക് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍, എസ്.ബി.വി റെയ്ഞ്ച്തല 'പൂമൊട്ട് ' വിനോദ-വിജ്ഞാന സദസുകള്‍, മോഡല്‍ പാര്‍ലമെന്റ് തുടങ്ങിയവയും മണ്ഡലത്തില്‍ ഒരു വനിതാ ഡോക്ടറെ സമര്‍പ്പിക്കലും ശാഖാതലങ്ങളില്‍ മജ്‌ലിസുന്നൂര്‍ സ്ഥാപിക്കലും കാംപയിനിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."