HOME
DETAILS
MAL
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം: എം.എല്‍.എ
backup
January 01 2017 | 07:01 AM
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദലിത് യുവതിയുടെ പ്രസവസംബന്ധമായ കാര്യങ്ങള്‍ ലാഘവത്തോടെ കണ്ട് വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരേ നടപടിവേണമെന്ന് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രിയാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഇതുപോലുള്ളൊരു സ്ഥാപനത്തില്‍ ഇത്തരം സംഭവമുണ്ടാകുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.
ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."