HOME
DETAILS

മലിനീകരണമുള്ള പ്രദേശത്ത് കുടിവെള്ളം എത്തിക്കണം: ജില്ലാവികസന സമിതി

  
backup
January 01 2017 | 07:01 AM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4

 

തൃശൂര്‍: ജില്ലയില്‍ കുടിവെളള മലിനീകരണമുളള മുണ്ടൂര്‍ വ്യവസായ എസേറ്ററ്റ്, ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസേറ്ററ്റ്, ചെറവുത്തേരി എന്നിവിടങ്ങളില്‍ കുടിവെളളം എത്തിയ്ക്കുകയും ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്യണമെന്ന് ജില്ലാ വികസനസമിതി നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസനസമിതി യോഗത്തില്‍ മുണ്ടൂരിലെ വ്യവസായഎസേറ്ററ്റ് മലിനീകരണത്തെകുറിച്ച് പി.കെ. ബിജു എം.പി., ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ മലിനീകരണത്തെകുറിച്ച് എം.എല്‍.എ. അഡ്വ.കെ.രാജനും, ചെറുവത്തേരി പ്രദേശത്തെ മലിനീകരണ പ്രശ്‌നത്തെകുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറും ശക്തമായി അഭിപ്രായമുന്നയിച്ചതിനെതുടര്‍ന്നാണ് നിര്‍ദേശമുണ്ടായത്. ചെറുവത്തേരിയിലെ പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ക്ക് ജനുവരി 11ന് ഹിയറിംഗ് നടത്താന്‍ നോട്ടീസ് നല്‍കിയതായി ജില്ലാവികസന സമിതി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ഫെഡറേഷന്‍ എന്ന പേരില്‍ ഒരു സംഘടന ജില്ലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ഡി.ഡി.സിയെ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ ബോര്‍ഡും ഇതന്വേഷിച്ച് അടുത്ത ജില്ലാവികസനസമിതിയ്ക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സമിതി ആവശ്യപ്പെട്ടു. കോള്‍മേഖലയുടെ വടക്കുഭാഗത്ത് കൃഷിനാശം പരിഹരിക്കാന്‍ വെള്ളം എത്തിക്കണം.


കൂടാതെ ചണ്ടിമാറ്റലുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷം ഇറിഗേഷന്‍ വകുപ്പ് നടത്തിയ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന അഭിപ്രായവും പി.കെ.ബിജു എം.പി. ഉന്നയിച്ചു.
കോടശ്ശേരി, പരിയാരം, അതിരപ്പിളളി പഞ്ചായത്തുകളിലെ വാട്ടര്‍ ട്രീറ്റുമെന്റ് പ്ലാന്റിന് എക്സ്സര്‍വീസ്‌മേന്‍ കോളനി സ്ഥലം നല്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണം. ചാലക്കുടി താലൂക്കില്‍ സര്‍വെയര്‍മാരെ നല്‍കി പുറമ്പോക്ക് പട്ടയം ഉള്‍പ്പെടെയുളള പട്ടയം നല്‍കുന്ന കാര്യം വേഗത്തിലാക്കണമെന്നും ബി.ഡി.ദേവസി എം.എല്‍.എ. ആവശ്യപ്പെട്ടു. അടിച്ചില്‍ത്തൊട്ടി ആദിവാസി കോളനിയിലെ കുട്ടികള്‍ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ട്രൈബല്‍ വകുപ്പ് പ്രത്യേക യോഗം ചേരാന്‍ ജില്ലാവികസനസമിതി നിര്‍ദ്ദേശിച്ചു. ജില്ലയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.എമ്മിനെ ജില്ലാവികസനസമിതി ചുമതലപ്പെടുത്തി.
അഴിക്കോട് ജങ്കാര്‍ അടുക്കുന്ന ഭാഗത്തെ ചളിനീക്കം ചെയ്യാനും ജില്ലാവികസനസമിതി നിര്‍ദ്ദേശിച്ചു. ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാരുടെയും പ്രത്യേക യോഗം വിളിക്കാനും വികസനസമിതി നിര്‍ദേശിച്ചു.
ജില്ലയില്‍ പലയിടത്തും ബോര്‍വെല്‍ കുഴിക്കുന്നത് കുടിവെളളം ഇല്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി.എ.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു നല്‍കുവാന്‍ ഗ്രൗണ്ട്‌വാട്ടര്‍ അതോറിറ്റിയോട് നിര്‍ദേശിച്ചു. എഗ്രിമെന്റുവച്ച എല്ലാ പ്രവര്‍ത്തികളും കാലതാമസമില്ലാതെ തീര്‍ക്കണമെന്ന് ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. നിര്‍ദേശിച്ചു.
പി.കെ.ബിജു എം.പി. 7ഉം, എം.എല്‍.എ. മാരായ കെ.വി.അബ്ദുള്‍ഖാദര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, മുരളി പെരുനെല്ലി എന്നിവര്‍ ഓരോന്നും, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി ടി.എ.രാമകൃഷ്ണന്‍ 2ഉം പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു.ഗീത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago