ജനറല്‍ ആശുപത്രികളെ ഹൈടെക് ആക്കും: ആരോഗ്യ മന്ത്രി
കോട്ടയം: സംസ്ഥാനത്തെ എല്ലാ ജനറല്‍ ആശുപത്രികളേയും ഹൈടെക്കാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോട്ടയം ജനറല്‍ ആശുപത്രിയിലെ സി.ടി സ്കാന്‍, അനുബന്ധ സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ താരതമ്യേന സംവിധാനങ്ങളുണ്ടെങ്കിലും ജനം സ്വകാര്യ ആശുപത്രികളിലേക്ക് നീങ്ങുകയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രവണതകള്‍ വര്‍ധിക്കുന്നതിനിടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ പലരും ഗൗനിക്കുന്നില്ല. ഇതിന് പരിഹാരമായി വിദഗ്ധ പരിശീലനം നല്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കും. രോഗികളായെത്തുന്നവര്‍ ഏത് ആശുപത്രികളില്‍ ചികില്‍സ തേടണമെന്ന് ഇവര്‍ നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. കംപ്യൂട്ടര്‍ വല്‍ക്കരിച്ച ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ ഡോ.പി.ആര് സോന, വി.എന്‍ വാസവന്, ഉഴവൂര്‍ വിജയന്, അഡ്വ.വി.ബി ബിനു, ഷീബാ പുന്നന്‍, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."