HOME
DETAILS
MAL
യാദവ കുടുംബത്തിലെ കലാപം ദുരന്തമായി മാറുമെന്ന് വെങ്കയ്യ നായിഡു
backup
January 01 2017 | 21:01 PM
ന്യൂഡല്‍ഹി: യാദവ കുടുംബത്തിലെ കലാപം ചിലപ്പോള്‍ തമാശയും താളാത്മകവുമാണെങ്കിലും അവസാനം അത് ദുരന്തത്തിലേ കലാശിക്കൂ എന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
ഇപ്പോഴെല്ലാം സമാജ് വാദി പാര്‍ട്ടിയില്‍ കലാപം രൂക്ഷമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ എസ്.പിയെ ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവുമില്ല. കുടുംബ വഴക്ക് പാര്‍ട്ടിയെ മാത്രമല്ല സംസ്ഥാനത്തെതന്നെയാണ് ക്ഷീണിപ്പിക്കുന്നതെന്നും വെങ്കയ്യ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."