HOME
DETAILS
MAL
നോട്ട് നിരോധനം: ആലോചിക്കാതെയെടുത്ത തീരുമാനമെന്ന് അമര്‍ത്യാസെന്‍
backup
January 01 2017 | 21:01 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 8ന് പ്രഖ്യാപിച്ച നോട്ട് നിരോധനം പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍. സാമ്പത്തിക ശാസ്ത്രത്തെ വച്ച് പരിഗണിച്ചാല്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്ന എന്തെങ്കിലും പ്രത്യേക കാരണം താന്‍ കാണുന്നില്ലെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
വളരെയധികം പരിശോധിച്ച് പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് എടുത്ത ഒന്നാണ് നോട്ട് നിരോധനമെന്ന് കരുതുന്നില്ല. വളരെ തിടുക്കപ്പെട്ടെടുത്ത തീരുമാനം മാത്രമാണിതെന്നും അമര്‍ത്യസെന്‍ പറഞ്ഞു. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്തും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."