'ന്യൂനപക്ഷ പരിശീലന സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകാപരം'
മുക്കം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യങ്ങള്‍ അവകാശികളില്‍ എത്തിക്കുന്നതില്‍ ന്യൂനപക്ഷ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ ഖാസിം അഭിപ്രായപ്പെട്ടു.
നെല്ലിക്കാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ ന്യൂനപക്ഷ പരിശീലന ഉപകേന്ദ്രത്തില്‍ എല്‍.ഡി.സി ക്രാഷ് കോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നെല്ലിക്കാപറമ്പ് വാര്‍ഡ് മെമ്പര്‍ എം.ടി അഷ്റഫ് അധ്യക്ഷനായി. കക്കാട് വാര്‍ഡ് മെമ്പര്‍ ജി. അബ്ദുല്‍ അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന് അവാര്‍ഡ് ദാനം നടത്തി.
സുബൈര്‍ നെല്ലിക്കാപറമ്പ്, എം.കെ ഉമര്‍ ബാഖവി, വി. ഇമ്പിച്ചാലി മുസ്ല്യാര്‍, അലി അക്ബര്‍ മുക്കം, പുതിയോട്ടില്‍ അബ്ദുറഹിമാല്‍, കെ.പി അബ്ദുല്ല ഹാജി, കെ.ടി ബീരാന് ഹാജി, എടത്തില്‍ ചേക്കുട്ടി, അബ്ദുല്‍ കരീം പന്നിക്കോട്, അബ്ദുല്‍ മജീദ് ചക്കിങ്ങല്‍, നുഹ്മാന്‍ കുമാരനെല്ലൂര്‍, മണ്ണില്‍ മുഹമ്മദ്, ഇ. മുഹമ്മദ് മാസ്റ്റര്‍, സുല്‍ഫീക്കര്‍ നെല്ലിക്കാപറമ്പ്, അന്‍വര്‍ ഹുസൈന്, ഷാറൂഖ് അസ്ലം, ജസില്‍ സിദാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."