HOME
DETAILS
MAL
ജാതി, മതം എന്നിവയുടെ പേരില്‍ വോട്ട് പിടിക്കരുത്: സുപ്രിംകോടതി
backup
January 02 2017 | 06:01 AM
ന്യൂഡല്‍ഹി: ജാതി മതം വംശം എന്നിവയുടെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടു പിടിക്കരുതെന്ന് സുപ്രിംകോടതി. ഭാഷയുടേയോ സമുദായത്തിന്റെയോ പേരിലും പ്രചാരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു. നേതാക്കള്‍ സമൂഹത്തെ വിഭജിക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജനപ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കും. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹരജികളും സുപ്രിംകോടതി തീർപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."